ബ്ലസ് ഓസ്‌ട്രേലിയക്ക് ഇന്ന് തുടക്കം (27 സെപ്റ്റംബർ 2021)

Kraisthava Ezhuthupura News

ബ്രിസ്ബൺ: ഓസ്ട്രേലിയയിലുള്ള വിവിധ
പട്ടണങ്ങളിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിന്റേയും രാജ്യത്തിന്റേയും
ഉണർവിനും വിടുതലിനും വേണ്ടിയുള്ള രണ്ടാമത് ആത്മീയ സംഗമം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ സൂം ദൃശ്യ മാധ്യമത്തിലൂടെ നടത്തപ്പെടുന്നു.
ഏഴ് ദിവസങ്ങളായി നടത്തപ്പെടുന്ന ഈ ഉപവാസ പ്രാർത്ഥനാ സംഗമത്തിൽ “ഉണർവിനായി ഉണരുക” എന്ന വിഷയത്തെ ആസ്പദമാക്കി അഭിഷക്ത കർത്തൃദാസന്മാരായ
ഡോ. ടി.പി. വർഗീസ് (തിരുവല്ല),
പാസ്റ്റർ ബെൻസൺ മത്തായി (മുംബൈ ), പാസ്റ്റർ ജോൺസൺ ജോർജജ് (മിഷിഗൻ),
പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ഫിന്നി സാമുവേൽ (ന്യൂയോർക്ക്), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ അനീഷ് തോമസ് (റാന്നി) എന്നിവരും തദ്ദേശീയരായ മറ്റ് ദൈവദാസന്മാരും ദൈവവചനത്തിൽനിന്നും
ശുശ്രൂഷിക്കുന്നു. അനുഗ്രഹീത ഗായകരായ
എബിൻ അലക്സും ഇമ്മാനുവേൽ കെ. ബിയും ജോയൽ പടവത്തും മറ്റ് വിവിധ സഭാ ക്വയറുകളും ആരാധന നയിക്കും. ബ്രിസ്‌ബണിലുള്ള റിവൈവൽ ക്രിസ്ത്യൻ അസംബ്ലി സഭയാണ് ഈ ആത്മീയ സമ്മേളനത്തിന് ആഥിധേയത്ത്വം വഹിക്കുന്നത്.
Zoom ID: 864 1177 0077
Password: 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.