ഡൂലോസ് ബിബ്ലിക്കൽ സെമിനാരി പുതിയ ബാച്ച് ആരംഭിച്ചു

വെച്ചൂച്ചിറ: ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ലേഡീസ് ഓൺലൈൻ ക്ലാസ്സിന്റെ പുതിയ ബാച്ച് സെമിനാരിയുടെ പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൻ വി യോഹന്നാന്റെ അധ്യക്ഷതയിൽ ഡയറക്ടർ പാസ്റ്റർ വി പി ജോസ് ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഡീൻ പാസ്റ്റർ രാജകുമാർ, സ്റ്റുഡൻസ് ഡീൻ റവ.ജയിംസ് കോശി ജോർജ്, രജിസ്റ്റർ സിസ്റ്റർ ഗിരിജാ സാം, ലേഡീസ് വിഭാഗം ഡീൻ സിസ്റ്റർ ലിജോ ബെൻസൺ, അധ്യാപകരായ പാസ്റ്റർ ഷിജു തോമസ്, സിസ്റ്റർ ബ്ലെസ്സി അന്നാ തോമസ്, സുബി ജോൺസൺ എന്നിവർ ആശംസകൾ അറിയിച്ചു. സിസ്റ്റർ ഷിനു ഉമ്മൻ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ക്ലാസ്സുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 11 മണിമുതൽ 12 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

-ADVERTISEMENT-

You might also like