മാനവികതയുടെ വെളളി വെളിച്ചം പകർന്നു ക്രൈസ്തവ എഴുത്തുപുര – ശ്രദ്ധ യൂ.എ.ഇ ചാപ്റ്റർ ഒരുക്കിയ വെബ്ബിനാർ സമാപിച്ചു

Kraisthava Ezhuthupura News

ദുബായ്: സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിന് ശ്രോതാക്കളിലേക്കു മാനവികതയുടെയും , മൗലീക ബോധത്തിന്റെയും വെളിച്ചം പകർന്നു , ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ വിഭാഗമായ ശ്രദ്ധ യൂ.എ.ഇ ചാപ്റ്റർ ഒരുക്കിയ വെബിനാർ സമാപിച്ചു . ലോക പ്രശസ്ത മനുഷ്യവകാശ പ്രവർത്തകയും , ഇന്ത്യൻ മണ്ണിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉറച്ച ശബ്ദവുമായ ദയ ബായ് വെബിനാറിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. നാം സമൂഹത്തിന്റെ മനസായി മാറിയാൽ നമുക്ക് ചുറ്റും അവഗണിക്കപ്പെട്ടവരുടെ ശബ്ദമാകാൻ കഴിയുമെന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയായി അവർ ഓർമിപ്പിച്ചു. ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ റിബി കേന്നെത്ത് അധ്യക്ഷത വഹിച്ചു. ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ.ഇ.പി ജോൺസൻ ഉത്‌ഘാടനം ചെയ്തു.സാമൂഹിക സേവനം എന്ന ഉദാത്തമായ പ്രവർത്തിയുടെ അനിവാര്യത ഇന്നത്തെ സാഹചര്യത്തിൽ എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ഇ.പി ജോൺസൻ ഉത്ബോധിപ്പിച്ചു. വെബിനാറിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർ പങ്കെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷർ മാത്യു ക്രൈസ്തവ എഴുത്തുപുരയെ കുറിച്ചും ശ്രദ്ധയുടെ പ്രവർത്തനങ്ങളെ കുറിച്ചും ചെറുവിവരണം നൽകി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഐപ്പ് വള്ളികാടൻ പ്രോഗ്രാം നയിച്ചു .റവ.ഫാദർ ലാൽജി മലയിൽ ഫിലിപ്പ് (അബുദാബി സി.സ്.ഐ ചർച്ച് വികാരി). ശ്രീമതി.അന്നു പ്രമോദ് (അക്കാഫ് ലേഡീസ് വിംഗ് പ്രസിഡന്റ്), ഡോ.പീറ്റർ ജോയി (ക്രൈസ്തവ എഴുത്തു പുര കേരള സ്റ്റേറ്റ് പ്രസിഡന്റ് ), പാസ്റ്റർ. ഡാർവിൻ വിൽ‌സൺ( ക്രൈസ്തവ എഴുത്തു പുര ജനറൽ ജോയിന്റ് സെക്രട്ടറി) എന്നിവർ ആശംസ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...