തുടർക്കഥ : വ്യസനപുത്രൻ(ഭാഗം : 10) | സജോ കൊച്ചുപറമ്പിൽ

മുറിയില്‍ അന്ന് അരണ്ട വെളിച്ചമായിരുന്നു സൂര്യന്‍ കാര്‍മേഘങ്ങളാല്‍ മറയപ്പെട്ടു നില്ക്കയായിരുന്നു.
നാളുകള്‍ക്ക് ശേഷം അന്ന് അയാള്‍ അപ്പന്റെ ബൈബിള്‍ എടുത്തു തുറന്നു ,

” ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ”

അവിടവിടെയായി അപ്പന്റെ പേനയാല്‍ വരയിടപ്പെട്ട വാക്കുകളിലൂടെ അയാളുടെ കണ്ണുകള്‍ ചലിച്ചു,
പേജുകള്‍ പലതുമറിയപ്പെട്ടു ദിവസങ്ങള്‍ പലതുമാറിമറിഞ്ഞു.
അരണ്ടവെളിച്ചം നിറഞ്ഞു നിന്ന മുറിയുടെ ജാലകത്തിലൂടെ സൂര്യപ്രകാശം അടിച്ചിറങ്ങി.
വാക്കുകളിലൂടെ അയാള്‍ ഒരു ദീര്‍ഘ സഞ്ചാരം നടത്തി ,
വാക്കുകള്‍ അയാളില്‍ അഗ്നിയായി പടര്‍ന്നു കയറി.
ഉല്‍പത്തിയില്‍ തുടങ്ങിയ വചനം ഒടുക്കം അയാളില്‍ വെളിപ്പാടായി പരിണമിച്ചു .

അങ്ങനെ ഇരിക്കെ കാലങ്ങള്‍ക്കപ്പുറം ആ കവലയ്ക്കല്‍ കുഞ്ഞൂഞ്ഞ് ഉപദേശിയുടെ സ്പീക്കര്‍ ഒരിക്കല്‍കൂടി ശബ്ദിച്ചു .

പ്രീയപ്പെട്ട നാട്ടുകാരെ ….
സഹോദരി ….സഹോദരന്‍മാരെ…..
എന്റെ പേര് ജോര്‍ജ്ജുകുട്ടി ………
ഞാന്‍ നിങ്ങളില്‍ ഒരാളാരുന്നു……

അക്ഷരങ്ങള്‍ വാക്കുകളായി അയാളുടെ ഉള്ളില്‍ ആളിക്കത്തിയതു പോലെ
ആ തെരുവില്‍ അയാളുടെ വാക്കുകള്‍ ഒരു കാട്ടുതീയായി അനേകരിലേക്ക് പടര്‍ന്നു.
അപ്പന്‍ അടയാളപ്പെടുത്തിയിട്ട വാക്കുകള്‍ അയാളിലൂടെ ആ തെരുവിലേക്ക് പടര്‍ന്നു ..
ആ തെരുവും അവിടുത്തെ ജീവിതങ്ങളും അയാളെ കേട്ടു അയാളിലൂടെ കര്‍ത്താവിനെ കേട്ടു കര്‍ത്താവിലൂടെ നിത്യജീവനെ നേടി .

ഇതെല്ലാം കണ്ട പരിഹാസികള്‍ ഊറിച്ചിരിച്ചു ,
പരീശന്‍മാര്‍ അയാളെ വിധിച്ചു ,
പ്രമാണിമാര്‍ അയാളെ തള്ളിക്കളഞ്ഞു ,
വിശ്വാസികള്‍ പരസ്പരം പറഞ്ഞു
ഓ… ഇതെന്തോരു മാറ്റം …??

അതിനെല്ലാം മറുപടിയായി അന്നോരു നാള്‍
ആ തെരുവിലൂടെ VBS റാലി നടത്തിയ കുഞ്ഞുങ്ങള്‍ മുഷ്ടിചുരുട്ടി വിളിച്ചു പറഞ്ഞു ,

കാല്‍വറിക്കുന്നില്‍ കോളുത്തിയ ദീപം. ..
നൂറ്റാണ്ടുകളായ് കത്തും ദീപം …..
ഇന്നും നാളെയും കത്തും ദീപം……….
തലമുറ….. തലമുറ……. കൈമാറി……. അണയാതെ ഞങ്ങള്‍ സൂക്ഷിക്കും……………….

അവസാനിച്ചു !

Part -10

വ്യസനപുത്രന്‍

ആ മുറിയില്‍ അന്ന് അരണ്ട വെളിച്ചമായിരുന്നു സൂര്യന്‍ കാര്‍മേഘങ്ങളാല്‍ മറയപ്പെട്ടു നില്ക്കയായിരുന്നു.

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.