ഡോ. കെ.വി ജോൺസൻ്റെ (55) സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച ബാംഗ്ലുരിൽ

ബെംഗളുരു: ഗ്രന്ഥകാരനും സുവിശേഷകനും ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ടിയുടെ സ്ഥാപക പ്രസിഡൻറുമായ പാസ്റ്റർ ഡോ. കെ.വി ജോൺസൻ്റെ (55) സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച ജൂലൈ 16 ന് നടക്കും. ബാംഗ്ലൂർ ബാനസവാടി ശീലോഹാം സഭാഹാളിൽ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 ന് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും.

ഭൗതിക ശരീരം ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ നാളെ വ്യാഴാഴ്ച്ച ദൈവജനത്തിന് വന്ന് കാണുവാൻ അവസരമുണ്ട്.
ക്യാൻസർ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളുരുവിലെ ഭവനത്തിൽ കഴിയുകയായിരുന്നു. കൊല്ലം ജില്ലയിൽ കുന്നത്തൂരിൽ ഗ്രേയ്സ് കോട്ടേജിൽ പരേതനായ കെ കെ വർഗീസ് – ചിന്നമ്മ ദമ്പതികളുടെ മകനാണ്.

നെഹെമ്യാവിന്റെ പുസ്തകം ഒരു പഠനം, ദാനിയേൽ പ്രവചനം എന്നീ പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവാണ്.

കർണാടക യുണൈറ്റഡ് പെന്തെക്കൊസ്ത് ഫെലോഷിപ്പ് ( കെ യു .പി .എഫ്) സെക്രട്ടറിയായ ഡോ. ജോൺസൺ സുവിശേഷ പ്രവർത്തനത്തൊടൊപ്പം സാമൂഹിക സേവന രംഗത്തും ഉത്സാഹിയായിരുന്നു.

ഭാര്യ: ഡോ. ജ്യോതി ജോൺസൺ, മക്കൾ: ഡോ. ജെമി ജോൺസൺ, ജോനാഥാൻ ജോൺസൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.