ത്രിദിന ട്രാൻസ്ഫോർമേഴ്സ് VBS-ന് സമാപനം

Kraisthava Ezhuthupura News

ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്‌ട്രിക്‌ട് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്ഫോർമേഴ്‌സ് മിനിസ്ട്രിയോട് ചേർന്ന് നടത്തിയ ത്രിദിന ഓൺലൈൻ VBS അനുഗ്രഹമായി സമാപിച്ചു. വിവിധ ദിവസങ്ങളിലായി Bible Stories , Action Songs , Games , Craft Work, Fun Activities തുടങ്ങിയ സെക്ഷനുകൾ നടത്തുവാൻ ദൈവം സഹായിച്ചു. ജൂലൈ 9മുതൽ 11 വരെയുള്ള തീയതികളിൽ വൈകിട്ടി 5.00 pm – 7.00 pm വരെ Zoom പ്ലാറ്റഫോമിലൂടെയാണ് VBS ക്രമീകരിച്ചത്.

post watermark60x60

The Real Life Changers (Acts 17 :6) എന്ന വാക്യത്തെ ആസ്പദമാക്കിയുള്ള ട്രാൻസ്ഫോർമേഴ്‌സ് എന്നതായിരുന്നു ഈ വർഷത്തെ Theme. പ്രായഭേദമെന്യേ പങ്കെടുത്ത VBS ൽ ദിനംപ്രതി 250 – ൽ പരം കൂട്ടുകാർ ആണ് ഓരോ ദിവസവും ഡൽഹിയിലും, ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ചില വിദേശ രാജ്യങ്ങളിലും നിന്നുമായി ഓൺലൈനിൽ സംബന്ധിച്ചത്.

ഐപിസി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, പാസ്റ്റർ കെ വി ജോസഫ് പ്രാര്ഥിച്ചാരംഭിച്ച മീറ്റിംഗിൽ, പാസ്റ്റർ സാം ജോർജ് (ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി) ഉത്ഘാടന സന്ദേശം നൽകിയതോടെയാണ്‌ VBS ആരംഭിച്ചത്.

Download Our Android App | iOS App

പാസ്റ്റർ സാം കരുവാറ്റയുടെയും (Superintendent – സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ) ബ്രദർ എം.എം. സാജുവിന്റേയും (സെക്രട്ടറി – സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ) നേതൃത്വത്തിൽ സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോട് കൂടെയും VBS-നു വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ സാധിച്ചു.

Pastor K J Samuel-ന്റെ (വൈസ് പ്രസിഡന്റ്, ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട്) പ്രാർത്ഥനയും ആശീർവാദത്തോടും കൂടി അനുഗ്രഹമായ VBS സമാപിച്ചു.

-ADVERTISEMENT-

You might also like