ക്രൈസ്തവ ബോധി “കുടുംബസദസ്സ്” ഇന്നു മുതൽ

തിരുവല്ല: ക്രൈസ്തവ ബോധി ഒരുക്കുന്ന വെബിനാർ, “കുടുംബസദസ്സ്”, ഇന്ന് (ജൂലൈ 11) മുതൽ ജൂലൈ 13 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം (ഇന്ത്യൻ സമയം) 8:15 മുതൽ 9:30 വരെ സൂം വഴിയായി നടക്കുന്ന വെബിനാറിൽ ഭവനം, കുടുംബം, കുട്ടികൾ എന്നീ സെഷനുകളിലായി, സമകാലീന വിഷയങ്ങളെ പ്രായോഗികതലത്തിൽ സമീപിച്ച് വിജയകരമായി മറികടക്കുന്നതിനെപ്പറ്റിയുള്ള ക്ലാസ്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം ഡോ. ജെയിംസ് ജോർജ് വെൺമണി ക്ലാസ്സെടുക്കും. ഡോ. കെ ജെ മാത്യു സമാപനസന്ദേശം നൽകും.

തുടർന്നുള്ള ദിവസങ്ങളിൽ ഡോ. സജി കെ പി, ലോറൻസ് മാത്യു എംടെക് എന്നിവർ ക്ലാസ്സുകൾ നയിക്കും.

സൂം ഐ ഡി: 895 4340 1115
പാസ്സ്കോഡ്: 382079

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.