ചെറുചിന്ത: ജനനം..ജീവിതം..മരണം.. | ദീന ജെയിംസ് ആഗ്ര

മനുഷ്യന്റെ ജീവചക്രത്തിലെ അതിപ്രാധാന്യമേറിയ മൂന്ന്ഘട്ടങ്ങളാണ് ജനനവും ജീവിതവും മരണവും. കേവലം മൂന്നക്ഷരങ്ങളാൽ കോർത്തിണക്കിയ ചെറിയൊരു വാക്ക് എന്നതിനപ്പുറം ഏറെ പ്രസക്തിയുണ്ട് ഇവയ്ക്ക്. ജനനമരണങ്ങൾ മനുഷ്യന്റെ കണക്കുകൂട്ടലുകളിൽ ഒതുങ്ങുന്നതല്ല. സൃഷ്ടാവാം ദൈവത്തിന്റെ തീരുമാനത്തിനാണ് അവിടെ വിലകല്പിക്കപെടുന്നത്.എന്നാൽ ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ജീവിതം എന്ന സുന്ദരമായ അനുഭവം അത്‌ വർണ്യാതീതമാണ്. സുഖദുഃഖ സമ്മിശ്രമായ കണ്ണുനീരിന്റെ രസമുള്ള മറക്കാനാകാത്ത സന്തോഷസന്താപ ഓർമ്മകൾ സമ്മാനിക്കുന്ന ജീവിതം!!!!
ഏറെക്കുറെ മനുഷ്യന് അവന്റെ ജീവിതത്തെ നിയന്ത്രിക്കാൻ സാധിക്കും. എങ്ങനെ എപ്രകാരം ജീവിതം നയിക്കണം എന്ന് തീരുമാനിക്കാൻ അവന് കഴിയും.
ജനനമരണത്തിനിടയ്ക്കുള്ള ഇടവേളയാണ്” ജീവിതം “. അത്‌ താൽക്കാലികമാണ് നശ്വരമാണ്. ജീവിതധൈർഘ്യം നിശ്ചയിക്കുന്നത് ദൈവമാണ്. പലപ്പോഴും മനുഷ്യൻ ആഗ്രഹിക്കുന്നതിന്റെ പകുതിപോലും പൂർത്തീകരിക്കുവാൻ സാധിക്കുന്നില്ല. എന്നാൽ ലഭിച്ചിരിക്കുന്ന ജീവിതത്തിലെ ഓരോ നിമിഷങ്ങളും ശ്രേഷ്ഠമാക്കി മാറ്റുക എന്നകടമ മനുഷ്യനിൽ നിഷിപ്തമാണ്. ദൈവവചനം പറയുന്നു : നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. (യാക്കോബ് 4:14)

ഓരോ മനുഷ്യന്റെയും ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമേറിയതാണ്. ചിലർക്ക് സന്തോഷകരമായതാണെ ങ്കിൽ മറ്റുചിലർക്കു കഷ്ടതയുടേതാകാം. ജീവിതത്തിൽ വരുന്ന ഏതവസ്ഥകളെയും ധരണം ചെയ്ത് ജീവിതനാളുകൾ സന്തോഷത്തോടെ കഴിയ്ക്കുന്ന മനുഷ്യനാണ് ഭാഗ്യവാൻ!! നിർഭാഗ്യമെന്ന് പറയട്ടെ പലരും ജീവിതമെന്നയീ യാത്രയിൽ പരാജിതരാകുന്നു. മറ്റുചിലർ ലഭിച്ചിരിക്കുന്ന ജീവിതം വ്യർത്ഥകാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നു. വേറെ ചിലർ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനും കുറവുകൾ കണ്ടെത്താനും ഉപയോഗിക്കുന്നു. ദൈവം തന്നിരിക്കുന്ന അല്പായുസ് നാം എങ്ങനെ പ്രയോജനപ്പെടുത്തി എന്നത് പ്രാധാന്യമർഹിക്കുന്നു. ഭൂമിയിലെ അതിഥികളായ നമുക്ക് ലഭിച്ചിരിക്കുന്ന ജീവിതമെന്ന ഘട്ടം വേഗം തീരുകയുംജീവചക്രത്തിലെ മരണമെന്ന മൂന്നാത്തെഘട്ടത്തിൽ നാം കടക്കുകയും ചെയ്യും. ലഭിച്ചിരിക്കുന്ന ഓരോ നിമിഷവും മധുരമുള്ളതാക്കി മാറ്റാം…അനേകർക്ക് പ്രയോജനമുള്ള, ആശ്വാസമേക്കുന്ന , വരും തലമുറയ്ക്ക് മാതൃകയാക്കാൻഉതകുംവിധമുള്ള ജീവിതം നയിക്കാം….
മറക്കരുത്…. ജീവിതം ഒന്നേയുള്ളു….. ജീവിതത്തിന് അൽപായുസ്സേയുള്ളു….

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.