ബിജു ചെറിയാന്റെ 39 സെൻ്റ് സ്ഥലം ഇനി 13 കുടുംബങ്ങൾക്ക്

Kraisthava Ezhuthupura News

കാളിയാറോഡ്: കാളിയാറോഡ് പുത്തൻപുരയിൽ ബിജു ചെറിയാന്റെ 39 സെൻ്റ് സ്ഥലം ഭൂരഹിതരും ഭവനരഹിതരുമായ 13 കുടുംബങ്ങൾക്ക് സൗജന്യമായി 3 സെൻ്റ് വീതം ദാനം നല്കുന്നത്. ഇന്ന് ജൂൺ 25 ന് 2 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആലത്തൂർ എം. പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പത്മജ അദ്ധ്യക്ഷത വഹിക്കും. കാളിയാറോഡ് കേന്ദ്ര ജുമാത്ത് ഖത്തിബ് സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും. വിവിധ മത രാഷ്ട്രിയ സാമൂഹിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ക്രൈസ്തവ എഴുത്തുപുര തൃശ്ശൂർ യൂണിറ്റ് ട്രഷറർ എബിൻ പുത്തൻപുരയിൽ ബിജുവിന്റെ പിതാവ് ബിജു ചെറിയാൻ ആണ് 13 കുടുംബങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.