കരുതലിൻ കരുത്തുമായ് പാസ്റ്റർ ജെറിൻ ചേരുവിള

ഈ കോവിഡ് കാലത്ത് പ്രസംഗം മാത്രമല്ല സുവിശേഷികരണവും സേവന പ്രവർത്തനങ്ങളും കൊണ്ട് ക്രിസ്തു കാണിച്ച മാതൃക, ജീവിതം കൊണ്ട് തെളിയിക്കുകയാണ് പാസ്റ്റർ ജെ സി എന്ന് അറിയപ്പെടുന്ന ജെറിൻ ചേരുവിള. മലയം എന്ന ഗ്രാമത്തിലെ ജനങ്ങൾക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ ഭക്ഷണ കിറ്റുകളും റിലീഫ് കിറ്റുകളും മറ്റും ദിവസവും എത്തിച്ചു കൊടുത്തും തികച്ചും വ്യത്യസ്തനാവുകയാണ് പാസ്റ്റർ ജെ സി. കോവിഡും ലോക്‌ഡൗണും എല്ലാം സാധാരണകാരന്റെ ജീവിതത്തിൽ ഏറെ ആഘാതം ഏല്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ മാതൃകാപ്രവർത്തനം
സമൂഹത്തിലെ നിർധരരായിട്ടുള്ള അനേകർക്ക്‌ ആശ്വാസമായി മാറിക്കൊണ്ടിരിക്കുകയാണ് മലയം ദൈവസഭ. നാടിനു വേണ്ടി ജാതിമതഭേദമന്യേ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം ആണ്‌. വിദ്യാഭ്യാസ സഹായം, സൗജന്യ ഭക്ഷണ വിതരണം ,റിലീഫ് കിറ്റ് തുടങ്ങിയ നിരവധി അനവധി പ്രവർത്തനങ്ങൾ മലയം ദൈവസഭ ചെയ്തു വരികയാണ്. അതിൽ എടുത്ത് പറയേണ്ടത് “സൗജന്യ കോവിഡ് ടെസ്റ്റിനെ” കുറിച്ച ആണ്. വാർഡിലെ ആവശ്യക്കാർക്ക് എല്ലാം തന്നെ സൗജന്യമായി കോവിഡ് ടെസ്റ്റ് ചെയ്യാൻ മലയം ദൈവസഭക്ക് കഴിഞ്ഞു. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ജാതി മത ഭേദമെന്യേ അവർക്ക് ആവശ്യമായ കിടക്കകളും മറ്റെല്ലാ സംരക്ഷണങ്ങൾക്കും മലയം ദൈവസഭ തുടക്കം കുറിക്കുന്നു. ഇതിനു ചുക്കാൻ പിടിക്കുന്ന പാസ്റ്റർ ജെറിൻ ചെരുവിളക്ക് അഭിനന്ദനങ്ങൾ.
മലയം ദൈവസഭ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി 1 ലക്ഷം രൂപ ഐ.ബി സതീഷ് എം.എൽ.എക്ക് കൈമാറിയിരുന്നു.
മലയം ദേശത്ത്‌ കോവിഡ് 19 പ്രതിരോധ കോംബോ കിറ്റ് സൗജന്യമായി ഏവരുടെയും വീടുകളിൽ എത്തിക്കുകയും പ്രരാംഭഘട്ടമായി അർഹതപ്പെട്ടവർക്ക് സൗജന്യമായി 10 വീടുകൾ നിർമിച്ചു നൽകുകയും ചെയ്യും. ഈ മാഹവ്യാധിയുടെ കാലത്ത് മലയം ദേശത്ത് ഉള്ള ഭവനങ്ങളോ , വ്യക്തികളോ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ അനുഭവിക്കരുത് എന്നതാണ് ഈ സഭയുടെ ലക്ഷ്യം. ഈ കാലയളവിൽ ദേശത്തിന് വെളിച്ചമായി നിലകൊള്ളുന്ന ദൈവഭ്രിത്യന്റേയും, മലയം ദൈവസഭയുടേയും പ്രവർത്തനം അഭിനന്ദനാർഹമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.