മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടി ആശുപത്രി മാനേജ്മെന്റ് റദ്ദാക്കി

ന്യൂഡൽഹി : ഡൽഹി GB പന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിയ സർക്കുലർ പിൻവലിച്ചു. മെഡിക്കൽ സുപ്രണ്ടിന്റെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് ഡൽഹിയിലെ GB പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരികരുതെന്ന സർക്കുലർ ആക്ടിങ് നഴ്‌സിങ് സൂപ്രണ്ട് ഇറക്കിയത്. ആശയ വിനിമയത്തിന് ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഉപയോഗിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
നടപടിക്ക് എതിരെ വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ സർക്കുലർ പിൻവലിക്കുകയായിരുന്നു. ആരാണ് സർക്കുലർ പാസ്സാക്കിയതെന്നത് ഉൾപ്പടെയുടെ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട്‌ നൽകാൻ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടിരുന്നു.
മെഡിക്കൽ സൂപ്രണ്ടിന്റെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നഴ്സിങ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. നടപടിക്ക് എതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭാഷാപരമായ വ്യത്യാസത്തിന്റെ പേരിൽ ഉള്ള വിവേചനം അംഗീകരിക്കാൻ ആകില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. എം പി മാരായ KC വേണുഗോപാൽ വി ശിവദാസൻ, എളമരം കരീം, തോമസ് ചാഴിക്കാടൻ എംപി എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എംപിമാർ ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.