കഥ: വാക്സീൻ | രഞ്ചിത്ത് ജോയി കീക്കൊഴൂർ

ലോക്ഡൗൺ ഒരാഴ്ച്ചത്തേക്കു കൂടി നീട്ടി ” പത്രത്തിലെ വാർത്ത ചുവന്ന വലിയ അക്ഷരത്തിൽ തിളങ്ങുന്നുണ്ട്. മുറിയിലെ ഫാനിൽ നിന്നുള്ള തണുത്ത കാറ്റ് പതുക്കെ ചൂടിലെക്കു മാറുന്നതുപോലെ . ജനാലായിൽ കൂടി അകത്തു കടന്ന സൂര്യ കിരണങ്ങൾ മുറിയിൽ നിന്നും പിൻവാങ്ങിയിരിക്കുന്നു. പുറത്തു കത്തുന്ന വെളിച്ചമായി അതുമാറിക്കൊണ്ടിരിക്കുന്നു. ഈ മെയ് മാസത്തിലെ  നീണ്ട ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്നത് ഇതാദ്യമാണ് അതുകൊണ്ടു തോന്നുന്നതായിരിക്കും ഇതെല്ലാം. പോയ ദിവസങ്ങളിൽ ഓഫിസിലെ ക്ഷീതികരിച്ച മുറിയിൽ  നിന്നും വൈകിട്ടു  വീട്ടിൽ എത്തുന്ന തനിക്കു കിടക്കാൻ നേരം മാത്രം ക്ഷീതികരിച്ച ഉപകരണെത്തെ ആശ്രയിച്ചാൽ മതിയായിരുന്നു. ഇപ്പോൾ ഞാൻ വീട്ടിൽ ഇരിക്കുന്നു എന്നു പറഞ്ഞു എപ്പോഴും വീട്ടിൽ ഏസി ഇട്ടോണ്ട് ഇരിക്കാൻ പറ്റുമോ? ഒരോ വർഷം ചെല്ലുന്തോറും വടക്കെ ഇന്ത്യയിലെ കാലവാസ്‌ഥാ അതിൻ്റെ തീവ്രമായ അവസ്ഥയിലെക്കാണ് മാറികൊണ്ടിരിക്കുന്നത
പത്തര ആയില്ലെ?  ഇന്നു ഒരു മീറ്റിങ്ങ് ഉണ്ട് സൂമിൽ , അടുക്കളയിൽ നിന്നും സഹദർമ്മണിയുടെ ചോദ്യമുണ്ടായി.

നീ ഇരിക്കുന്നുണ്ടോ? പകലത്തെ മീറ്റുങ്ങളിൽ സഹോദരിമാർ മാത്രമെ കാണാറുള്ളു.

അച്ചാച്ചൻ ആ ലാപ്പ്റ്റോപ്പ് ഒന്നു ഓണാക്കി വീഡീയോ ഒഫാക്കി സൗണ്ട് ഒന്നു കൂട്ടി വെയ്ക്ക് ഞാൻ ഇവിടു നിന്നു കേട്ടാളാം.

ശരി. നടക്കട്ടെ. ഞാൻ പതുക്കെ ലാപ്പ്റ്റോപ്പ് എടുത്തു തുറന്നു. വാട്ട്സ് ആപ്പിലെ ചർച്ച് ഗ്രൂപ്പിൽ  നിന്നും സൂം ഐഡിയും പാസ്‌വേർഡു ലാപ്പിൻ്റെ കീബോർഡിൽ സ്പർഷിച്ചപ്പോൾ. സൂംവീഡിയോ പതുക്കെ തുറന്നുവന്നു. പ്രാർത്ഥന നടക്കുന്നു. ഞാനും കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു ഈ മാഹാമാരിയെ ആരും പിടിച്ചു കെട്ടു. എത്രയോ മരണങ്ങളാണ് ഈ ഡൽഹിയിൽ നടക്കുന്നത് . ദിനംപ്രതി 300.. എൻ്റെ ബന്ധത്തിലും കുറച്ചു പേർ ഇതിനോടകം കോവിഡിനുമുന്നിൽ തോറ്റു പോയവരിൽ പെടുന്നു : പ്രാർത്ഥനയ്ക്കു മുമ്പിൽ എൻ്റെ ചിന്തകളും പ്രവർത്തനനിരതമായി.

പ്രാർത്ഥന തീർന്നപ്പോൾ ” ഈ മഹമാരിയെ പേടിക്കണ്ടെ.. എന്ന പാട്ടിനു ഒരു അമ്മാമ തുടക്കമിട്ടു. വിഷമം കൊണ്ടാവണം കണ്ഡം ഇടറുന്നുണ്ട്. പാട്ടു കഴിഞ്ഞപ്പോൾ പാസ്റ്റർ തൻ്റെ ഓഡിയോ ഓണാക്കി പ്രസംഗിക്കാനായി തായ്യറെടുത്തു: നാം ജീവിക്കുന്നത് പാപം നിറഞ്ഞ ലോകത്തിലാണ്’. പാപം നമ്മിൽ കടക്കാതിരിക്കാൻ ദൈവവചനമായ മാസ്‌ക്കും സാനിറ്റേഴ്സറും നാം ഉപയോഗിക്കേണ്ടതാണ്. അപ്പോൾ തന്നെ പരിശുദ്ധാത്മാവാകുന്ന വാക്സീൻ നാം കൈക്കൊണ്ടെങ്കിൽ മാത്രമെ ഇവിടെ പിടിച്ചു നിൽക്കുവാൻ കഴിയുകയുള്ളു. പണ്ടെങ്ങോ ഒരു വാക്സീൻ എടുത്തു എന്നു പറഞ്ഞിട്ടു കാര്യമില്ല . അടുത്ത ഒരു ഡോസും കൂടെ നാം എത്രയും വേഗം പ്രാപിക്കേണ്ടാക്കേണ്ടതാവിശ്യമാണ്. നമ്മിൽ പാപം ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിനെ നമ്മുക്കു ലഭിക്കുകയില്ല. കോവിഡ് ബാധിച്ച ഒരാൾക്കു വാക്‌സിൻ ഉടനെ എടുക്കാൻ പറ്റുമോ? പാസ്‌റ്റർ പ്രസംഗം തുടർന്നുകൊണ്ടിരുന്നു

എൻ്റെ ശരീത്തിൻ്റെ പുറകു വശത്തു നിന്നു ഒരു വേദന എന്നെ പിടിച്ചു കുലുക്കി കൊണ്ടിരുന്നു. ചില സമയങ്ങളിൽ നടുവേദന എന്നെ ഇരുപ്പിടത്തിൽ നിന്നും ഞെളിവിരി കൊള്ളിപ്പിക്കുമാറാക്കി.

‌ എടി ഈ നടുവേദന മാറാൻ ഇനി എന്തു ചെയ്യും? ഗതി മുട്ടിയപ്പോൾ ഞാൻ വയെടുത്തു സംസാരിച്ചു.

അച്ചാച്ചൻ എപ്പോഴും ഇങ്ങനെ ഇരിക്കുന്നതു കൊണ്ടാ . ഇടയ്ക്കു ഒന്നു എഴുന്നേറ്റു നടക്കണം. തൽക്കാലം ആശ്വാസത്തിനു ആ മെഡിക്കൽ സ്റ്റോറിൽ പോയി Fexon MR വാങ്ങി കഴിക്ക്.

വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ?

പോകുവാണെങ്കിൽ കുറച്ചു സാധനങ്ങൾ കൂടെ വാങ്ങിക്ക്.

എന്നാൽ ആ ലിസ്‌റ്റ് എൻ്റെ വാട്ട്സ് ആപ്പിലോട്ട് ഇട്ടരെ . ഞാൻ ഒന്നിറങ്ങിട്ടു വരാം.

വേഗം വേഷം മറി. അടുക്കളയിൽ നിന്നും സഞ്ചിയും എടുത്തു . ചെറിയ കുപ്പി സനിറ്റെഴ്സ് എടുത്തു പോക്കറ്റിൽ തിരുകി, മാസ്ക്ക് മുഖത്തുചുറ്റി പതുക്കെ കതകു തുറന്നു വെളിയിൽ ഇറങ്ങി. ലോക്ഡൗണ്ടിൻ്റെ വലിയ ലക്ഷണങ്ങൾ ഒന്നും തന്നെ റോഡിൽ കാണാനില്ല. മാസ്ക്ക് ധരിക്കാതെ നടക്കുന്ന ആളുകളെ കണ്ട് ന്തെട്ടാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. കുറച്ചു സാധനങ്ങൾ മലയാളി കടയിൽ നിന്നും വാങ്ങി. മറ്റു ചില സാധനങ്ങൾ വാങ്ങാനായി ഹിന്ദികാരുടെ കട ലക്ഷ്യമാക്കി നടന്നു. വീടിനോട് ചേർന്ന ഒരു ചെറിയ കട , പച്ചകറികളും പഴങ്ങളും ഒക്കെ വിൽക്കുന്നു . കടയുടെ അടുത്തെത്തുന്തോറും ആ ഭാഗങ്ങൾ വിജനമാകുന്നതു പോലെ. എല്ലാ പ്രാവിശ്യം വരുമ്പോഴും പല ചെറിയ ചെറിയ കടകൾ നിറഞ്ഞിരുന്ന – പൂക്കളുമായി ഇരിക്കുന്നവർ, പഴങ്ങളുമായി ഇരുന്നവർ ഇപ്പോൾ കടയിൽ മുന്നിൽ ഒരു പെൺകുട്ടി അല്ലാതെ ആരെയും കാണുന്നില്ല. പച്ചക്കറികൾ മിക്കാവാറും ഉണങ്ങി കിടക്കുന്നു.

മോളെ പപ്പ എന്തിയെ? ഞാൻ ഹിന്ദിയിൽ ചോദിച്ചു.

പപ്പ രണ്ടു ദിവസം മുമ്പെ മരിച്ചു.

അമ്മയോ ? എൻ്റെ തോണ്ടയിലെ വെളളം എവിടെയോ പോയതു പോലെ. ശബ്ദം പുറത്തു വരുന്നില്ല.

ആ പതിനാലുക്കാരിക്ക് അതു മനസിലായതു പോലെ അവൾ രാഷ്‌ട്രഭാഷയിൽ മൊഴിഞ്ഞു. അമ്മ ഇന്നു മരിച്ചു. അങ്കിളും മറ്റുള്ളവരും ശവം അടക്കാൻ പോയിരിക്കുകയാണ് . ഇപ്പോൾ വരും . എന്നുപറഞ്ഞു ആ പച്ചക്കറികൾ നിരത്തിയിരുന്ന വാരാന്തയിൽ നിന്നും അവൾ അകത്തേക്കു കയറിപോയി എന്തു ചെയ്യണം ? എന്തു പറയണം എന്നറിയാതെ ഞാൻ എൻ്റെ കാലുകൾ മുന്നോട്ടു എടുത്തു വച്ചു. ഒരു തരിപ്പ് എൻ്റെ തലയിൽ കൂടി കാലുകളിലെക്ക് ബാധിക്കുന്നതു ഞാനറിഞ്ഞു. തിരിഞ്ഞു നടക്കുബോൾ ആ പച്ചക്കറി കടക്കാരൻ്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. കഴിഞ്ഞ ആഴ്ച്ചയിൽ താൻ കടയിൽ വന്നപ്പോൾ അവളുടെ പപ്പയുടെ വാക്കുകൾ എൻ്റെ ഓർമ്മയിലെക്കു വന്നു :വാക്സിൻ ഒന്നും എടുക്കേണ്ട കാര്യമില്ലെന്നെ. ഈ രോഗം ഭയം കൊണ്ട് ഉണ്ടാക്കുന്നതാണ്. തനിക്കു അതിനെ ഭയമില്ല. ധൈര്യമാണ് എൻ്റെ വാക്സീൻ.

നടക്കുമ്പോൾ പോക്കറ്റിൽ തിരുകിയ സാനിറ്റേഴ്സ് എടുത്ത് കൈകൾ തിരുമി വളരെ വേഗം മുന്നോട്ട് കാലടികൾ വച്ചു. റോഡിൽകൂട്ടി സൈറൻ മുഴുകി ആബുലൻസുകൾ നെട്ടാട്ടം ഓടുന്നതു കാണാനുണ്ടായിരുന്നു.  ഗേറ്റു തുറന്നു വീട്ടിലെക്കു കയറുമ്പോൾ വാതിൽക്കൽ ആഹാരത്തിനായി കാത്തു നിൽക്കുന്ന ചെറിയ കുട്ടികൾ.  അവർക്കുള്ള ആഹാരം കൈമാറിയ ശേഷം കതകു അടയ്‌ക്കുമ്പോൾ സഹദർമ്മിണി ചോദിച്ചു.: എബിച്ചാ ഇത്ര വേഗം സാധാനങ്ങൾ എല്ലാം വാങ്ങിയോ?

എല്ലാം കിട്ടിയില്ല . കടയിൽ ഒക്കെ നല്ല തിരക്ക് . പെട്ടെന്നു ഇങ്ങു പോന്നു.

ബാത്ത്റൂമിൽ കയറി കൈകാലും മുഖവും കഴുകി മുറിയിൽ കയറി. മൊബൈൽ എടുത്തു ആരോഗ്യ സേതു ആപ്പിലെ വാക്സിൻ്റെ ലഭ്യത പരിശോധിച്ചു. ഫോൺ നമ്പർ അടിച്ചു കൊടുത്തു. ഓറ്റിപി നമ്പർ കൊടുത്ത് നോക്കി.ഇല്ല. ലഭ്യമല്ല . വാക്സിനെക്കുറിച്ചു പാസ്റ്റർ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓടി എത്തി. കോവിഡ് പിടിപ്പെട്ടാലും അല്ലെങ്കിലും മരിക്കും . ഇന്നു നീ മരിച്ചാൽ നിൻ്റെ ആത്മാവ് എവിടെയായിരിക്കും എന്ന ചിന്ത തന്നെ പിടിച്ചു കുലുക്കി .ഫോൺ എടുത്തു ഷിജുവിനെ വിളിച്ചു : ഷിജുബ്രദറെ.

എന്തൊക്കെയുണ്ട് എബിബ്രദർ.

ഞാൻ വിളിച്ചത്: കഴിഞ്ഞ ദിവസം ചില കാര്യങ്ങളിൽ ഞാൻ ആവശ്യമില്ലാത്ത കാര്യങ്ങൾ .

ബ്രദറിനോട് സംസാരിച്ചു. ഇപ്പോൾ പ്രാർത്ഥിക്കാൻ ഇരുന്നപ്പോൾ പ്രാർത്ഥിക്കാൻ കഴിയുന്നില്ല. ബ്രദർ എന്നോട് ക്ഷമിക്കുകണം.

അതിനു ഞാൻ അല്ലിയോ എബിബ്രദറിനോട് അനാവശ്യങ്ങൾ പറഞ്ഞ് ബ്രദറിനെ പ്രകോപിപ്പിച്ചത്. ഞാൻ നിന്നോടല്ലെ ക്ഷമ പറയേണ്ടത്.നീ എന്നോട് ക്ഷമിക്കുക.അതുപോട്ടെ. നീ വാക്സീൻ എടുത്തോ?

ഇല്ല ഷിജുബ്രദറെ. ശ്രമിച്ചോണ്ടിരിക്കുക.  വാക്സീൻ എടുത്താലെ പറ്റുകയുള്ളൂ . രണ്ടു മുന്നു ദിവസം അതിനായി പ്രാർത്ഥനയോടെ കാത്തിരിക്കാം എന്നു തിരുമാനിച്ചു. അതിനു മുമ്പ് വല്ല വയറെസൊ മറ്റൊ ഉണ്ടോ എന്നു ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ ഒന്നു പരിശോധിക്കുകയാ.

പ്രാർത്ഥനയോ , ദൈവവചനമോ നീ പറയുന്നത് ഒന്നും മനസിലാക്കുന്നില്ല. എന്തായാലും ശരി നീ വൈകിട്ടു എഴുമണിക്കു ആരോഗ്യ സേതു ആപ്പിൽ ഒന്നു നോക്കു. എന്നാൽ ശരി.

ഫോൺ വച്ച് വീണ്ടു വാക്സീനായിട്ടുള്ള ശ്രമങ്ങളിലെക്കു കടന്നു. വാക്സീൻ അത്യാവശ്യമാണ് എന്ന ചിന്ത തലയിൽ നിന്നും ഹൃദയത്തിലെക്കു കടന്നുകൊണ്ടിരുന്നു.

രഞ്ചിത്ത് ജോയി കീക്കൊഴൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.