രോഗബാധിത കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ച് ഐക്യ കൂട്ടായ്മ

എഡിസൺ ബി ഇടയ്ക്കാട്

കടമ്പനാട് : കോവിഡ് രണ്ടാം തരംഗത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ച് ഐക്യ കൂട്ടായ്മ. രണ്ടാംഘട്ടത്തിൽ പ്രഹരശേഷി വർദ്ധിപ്പിച്ച് പ്രത്യക്ഷപ്പെട്ട കോവിഡ്, ഇടയ്ക്കാട് ഗ്രാമമേഖലയെ രൂക്ഷമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോയ രോഗബാധിതർക്കും കുടുംബാംഗങ്ങൾക്കും ഭക്ഷണം എത്തിക്കാനുള്ള ദൗത്യം സൗഹൃദ സംഘങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

രണ്ടുനേരം ഭക്ഷണം തയ്യാറാക്കി വീടുകളിൽ എത്തിച്ചും, പ്രാർത്ഥനാ സംഗമങ്ങൾ സംഘടിപ്പിച്ചും രോഗശമനം ഉണ്ടാകും വരെ ഈ സംഘം കൂടെ നിന്നു. ഒരാഴ്ച നീണ്ട പ്രവർത്തിയിലൂടെ ദിവസവും ഇരുന്നൂറോളം പേർക്കാണ് ഈ കൂട്ടം ആശ്വാസമായത്. കൂടാതെ രോഗബാധിതരായവർക്കായി ഹോം ക്വാറന്റൈൻ സംവിധാനത്തിനായി തങ്ങളുടെ വീടുകൾ വിട്ടു നൽകിയും, രോഗികൾ ക്വാറന്റൈനിലിരുന്ന വീടുകൾ ശുചീകരിച്ച് നൽകുന്നതിനും ഈ നാട് തയ്യാറായി.

പൊതുപ്രവർത്തകനായ സ്റ്റാൻലി അലക്സാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകി. വിവിധ സഭകളിലെ  ശുശ്രൂഷകൻമാരോടൊപ്പം സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 25ഓളം പേരാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്. ജെയിംസ് പാപ്പച്ചനും സഹോദരങ്ങളും സാമ്പത്തിക പിന്തുണ നൽകിയും, ഭക്ഷണ ക്രമീകരണങ്ങൾക്കായി വീടുവിട്ടു നൽകിയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.