പി. വൈ.പി.എ ഡൽഹി സ്റ്റേറ്റ്: 24 മണിക്കൂർ പ്രാർത്ഥനയ്ക്ക് അനുഗ്രഹിത സമാപനം

ഡൽഹി: ഡൽഹി സ്റ്റേറ്റ് പി. വൈ.പി.എയുടെ 24 മണിക്കൂർ പ്രാർത്ഥനയും ആരാധനയും അനുഗ്രഹിത സമാപനം. സംസ്ഥാന പ്രസിഡന്റ് റവ. ​​ഷാജി ഡാനിയേൽ സമാപന സന്ദേശം നൽകി.
തലമുറകൾ ഒന്നിച്ചാൽ വിലാപങ്ങൾ നൃത്തമാകും. ഒന്നിച്ച് നിൽക്കുന്നില്ലെങ്കിൽ തകർച്ചയാകും ഫലം. നമ്മുടെ സഭയ്ക്ക് ഒരു പ്രത്യക ലക്ഷ്യംമുണ്ടായിരിക്കണം. ശത്ര്യു ദൈവമക്കളെ അക്രമിക്കുന്നത് പലതരത്തിലാണ്. അതിലൊന്ന് നമ്മുടെ ഐക്യത തകർക്കുക എന്നതാണ്. യുവത്വവും പ്രായമുള്ളവരും ഒന്നിച്ചു നിന്നു പ്രവർത്തിക്കണം എന്നു പ്രബോധിപ്പിച്ചു.

സമ്മേളനത്തിൽ പി.വൈ.പി.ഏ യുടെ വെബ് സൈറ്റിൻ്റെ (http://pypa.ipcdelhistate.org/) ഉത്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. പി.വൈ.പി.എ പ്രസിഡൻ്റ പാസ്റ്റർ ആൻസൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ബ്രദർ ഇമ്മാനുവേൽ കെ.ബി ആരാധനയ്ക്കു നേത്യുത്വം നൽകി. പാസ്റ്റർ സ്റ്റാൻലി തോമസ് പരിഭാഷപ്പെടുത്തി.

ആത്മീയത നിറഞ്ഞ ആരാധനാ പ്രാർത്ഥന മണിക്കൂറുകൾ ഐ.പി.സി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി
റവ. കെ. ജോയിയുടെ ഉദ്ഘാടനത്തോടെ ഇന്നലെയാണ് (21-05-21) തുടങ്ങിയത്. പി വൈ.പി ഏ പ്രസിഡന്റ് പാസ്റ്റർ ആൻസൻ എബ്രഹാം , ബ്രദർ തങ്ക സെൽവം , പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ. വി ജോസഫ്, പി. വൈ. പി ഏ സെക്രട്ടറി ജെയ്സൺ രാജു മറ്റു എക്സിക്യൂട്ടിവുകൾ, സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ്,ഡൽഹി സ്റ്റേറ്റിനുള്ളിലെ ഐ പി സി യുടെ ചർച്ചുകൾ വിവിധ സെക്ഷനുകൾ നയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.