കാലികം: മരണത്തിന്റെ രാഷ്ട്രീയവും ജീവന്റെ ആധിപത്യവും | ഡോ. ബിജു ചാക്കോ, ഡെറാഡൂൺ

രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം നൃത്തമാടുകയാണ്. നാലായിരത്തിലധികം ആളുകൾ കോവിഡ് മുഖന്തരം ഒരു ദിവസം മരണപെടുന്നു എന്നത് ആശങ്കയും ഭീതിയും ഉളവാക്കുന്ന വസ്തുതയാണ്. അതിൽ പലതും ഒക്സിജന്റെ അഭാവം മൂലം, ആശുപത്രികിടക്കകളുടെ ലഭ്യതക്കുറവ് മൂലം ആണെന്നുള്ളതും, ഒഴിവാക്കാൻ കഴിയുന്നവയായിരുന്നു എന്നതും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാവനാശൂന്യതയും ദീർഘവീക്ഷണമില്ലായ്മയെയും നേതൃത്വ പാടവത്തിന്റെ പാപ്പരത്വത്തെയും സൂചിപ്പിക്കുന്നു. ആളുകളുടെ ജീവൻ നഷ്ടപ്പെട്ടാലും കോർപ്പറേറ്റുകളുടെ ലാഭം നഷ്ടമാക്കരുത് എന്ന ചിന്ത മരണത്തിന്റെ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? ആളുകൾ മരിച്ചു വീഴുമ്പോഴും സ്വയം വീമ്പിളക്കി ഒരു ഉളുപ്പുമില്ലാതെ കസേരയിൽ കടിച്ചു തൂങ്ങുന്നതും, റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച് ആസ്വദിക്കുന്ന അഭിനവ നീറോമാരും മരണത്തിന്റെ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു. വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വേർതിരിവുകളുടെയും മതാത്ധയുടെയും രാഷ്ട്രീയം മരണത്തിന്റെ രാഷ്ട്രീയമാണ്.

ഇവിടെയാണ് യേശു പറഞ്ഞ വിശ്വവിഖ്യാതമായ പ്രസ്താവന അർത്ഥവത്താക്കുന്നത്. “മോഷ്ടിക്കുവാനും അറുപ്പാനും മുടിപ്പാനുമല്ലാതെ കള്ളൻ വരുന്നില്ല. ഞാനോ നിങ്ങൾക്ക് ജീവനുണ്ടാകുവാനും സമൃദ്ധമായി ഉണ്ടാകുവാനുമത്രേ വന്നിരിക്കുന്നത്”. ജനങ്ങളുടെ ആധ്യപത്യമല്ല, ജീവന്റെ അധ്യപത്യമാണ് ഇന്നിന്റെ ആവശ്യം. ജീവൻ നിലനിർത്തുന്ന, ജീവൻ പരിപോക്ഷിപ്പിക്കുന്ന, ജീവിക്കാൻ അനുവദിക്കുന്ന ജീവാധിപത്യത്തിന്റെ രാഷ്ട്രീയവും ആത്മീകതയുമാണ്‌ നമുക്ക് അത്യന്താപേക്ഷിതമായിട്ടുള്ളത്.

ഡോ. ബിജു ചാക്കോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.