കരുതലിന്റ കരവുമായി എട്ടാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം. കഴിഞ്ഞ രണ്ടു ദിവസവും പോലെ തന്നെ തോരാത്ത മഴയിലും കർമനിരതരായി എട്ടാം ദിവസവും കൃത്യമായി കോട്ടയം യൂണിറ്റും ശ്രെദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി, തിരുവല്ല, പായിപ്പാട്, തെങ്ങണ, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, യാചകർ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു.ഇന്നും പതിവ് പോലെ കപ്പയും പുഴ മീൻ കറിയും, മുളക് ചമ്മന്തിയും കൂടി ഉള്ള പൊതികളുമായാണ് വിതരണം ചെയ്തത്.നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്ദേവാസികൾക്ക് ഇന്നത്തെ ഭക്ഷണം ഞങൾ നൽകിയ ഈ പൊതികൾ മാത്രം ആയിരുന്നു എന്ന സാക്ഷ്യം ഞങ്ങളെ കൂടുതൽ ഊർജസോലർ ആക്കി . തെരുവ് നായ്ക്കൾക്ക് ഞങ്ങൾ കൊടുത്ത പൊതികൾ അവയുടെ സന്തോഷം വർധിപ്പിച്ചു.എഴുതുപുരയുടെ ഈ സേവനത്തിനു .

കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ,വോളന്റിയർമാരായ ബ്രദർ ബിബിൻ, ഫെബിൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading