പാസ്റ്റർ ആൽവിൻ മാത്യുവിന്റെ സഹധർമ്മണി ലിനി ആൽവിൻ അക്കരെ നാട്ടിൽ

ഗാസിയാബാദ്: ഉത്തരേന്ത്യയിലെ രാജസ്ഥാൻ, ഡൽഹി – എൻ.സി.ആർ എന്നിവിടങ്ങളിൽ മിഷണറിയായി പ്രവർത്തിക്കുന്ന തിരുവല്ല കുറ്റപ്പുഴ ജെ.പി നഗർ വേങ്ങമൂട്ടിൽ പാസ്റ്റർ ആൽവിൻ മാത്യുവിന്റെ ഭാര്യ ലിനി ആൽവിൻ (46) മെയ് 14 ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ മെയ് 16 ന് വൈകിട്ട് അഞ്ചിന് നോയിഡ ക്രിസ്ത്യൻ സെമിത്തേരിയിൽ.
കോവിഡിനെ തുടർന്ന് കഴിഞ്ഞ ചില ദിവസങ്ങളായി ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവല്ല ഐ.പി.സി പ്രയർ സെന്റർ സഭാംഗമായ പാസ്റ്റർ ആൽവിനും കുടുംബവും കഴിഞ്ഞ വർഷമാണ് രാജസ്ഥാനിൽ നിന്ന് ഗാസിയാബാദിൽ സുവിശേഷ പ്രവർത്തനത്തിനായി എത്തിയത്.

പാസ്റ്റർ ആൽവിൻ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലാണ്. മക്കൾ: ഏലോൻ, എൽന. 

പരേത കായംകുളം വല്ലിയത്തു പുത്തൻവീട്ടിൽ ജോർജ് തോമസിന്റെയും ലീലാമ്മ ജോർജിന്റെയും മകളാണ്. സഹോദരങ്ങൾ: ലിജോ തോമസ് (ദുബായ്), ലിജി തോമസ് (കുണ്ടറ).
പ്രിയ ദൈവമക്കൾ പാസ്റ്റർ ആൽവിനെയും മക്കളെയും ഓർത്തു പ്രത്യേകം പ്രാർത്ഥിക്കുക.
ക്രൈസ്‌തവ എഴുത്തുപുരയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.