ഷാർപ്പ് മെമ്മോറിയൽ ബ്ലൈൻഡ് സ്കൂൾ മേധാവി പി. എം സാമുവേൽ നിര്യാതനായി

ഡെറാഡൂൺ : ഷാർപ്പ് മെമ്മോറിയൽ ബ്ലൈൻഡ് സ്കൂൾ മേധാവി പി. എം സാമുവേൽ(70) നിര്യാതനായി. റാന്നി പുള്ളോലിൽ കുടുംബാംഗമാണ്. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം ഞാറാഴ്ച്ചയാണ് മരണപെട്ടത്.
കാഴ്ച്ച നഷ്ടപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണ് ഷാർപ്പ് മെമ്മോറിയൽ ബ്ലൈൻഡ് സ്കൂൾ. ഇന്ത്യയിലെ ആദ്യ അന്ധവിദ്യാലയം എന്ന് വിശേഷിപ്പിക്കാവുന്ന ഡെറാഡൂണിലെ ഈ സ്കൂളിലെ ചുമതല ചെയ്തു വരുകയായിരുന്നു അദ്ദേഹം. 1976 ലാണ് സാമൂഹിക പ്രവത്തനവുമായി ഉത്തരാഖഡിൽ എത്തുന്നത്. രത്‌ന പുരസ്‌കാരം നൽകി ഉത്തരാഖണ്ഡ് സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.
Download Our Android App | iOS App
ഭാര്യ കുമ്പനാട് ചിറമുഖത്ത് കുടുംബഗമായ സുമന. മക്കൾ : ബെനീറ്റ, ബെനറ്റ്.