ദൈവീക ചിന്തകൾ: തികഞ്ഞ പരിപൂർണ്ണത. | പാസ്റ്റർ അഭിലാഷ് നോബിൾ

തികഞ്ഞ പരിപൂർണ്ണത

“അവനിലല്ലോ ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്. എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണരായിരിക്കുന്നു” (കൊലൊസ്സ്യർ‬ ‭2:9-10‬).‬

ദൈവീകത്വത്തിന്റെ പൂർണ്ണത ക്രിസ്തുവിൽ വസിക്കുന്നു. നിങ്ങൾ ക്രിസ്തുവിനെ കാണുമ്പോൾ നിങ്ങൾ ദൈവത്തിൻറെ സമ്പൂർണ്ണത ആണ് കാണുന്നത്; ദൈവഭവനത്തിന്റെ പൂർണത അവനാണ്. ഇതിനോട് നിങ്ങൾ യോജിച്ചാലും യോജിച്ചില്ലെങ്കിലും അത് യാതൊരു വ്യത്യാസവും വരുത്തുന്നില്ല. നിങ്ങൾ അവനെപ്പറ്റി ചിന്തിച്ചിട്ട് ചിലപ്പോൾ പറയുമായിരിക്കും അവൻ വെറും ഒരു മനുഷ്യൻ ആണ്, പക്ഷേ അവൻ സ്വയം ദൈവമാണ്!
നമ്മുടെ വിഷയവാക്യത്തിലെ “സമ്പൂർണ്ണത” എന്ന വാക്ക് അർത്ഥമാക്കുന്നത് “ഒരു പരിപൂർണ്ണത” എന്നാണ്, അവിടെ ആവശ്യമായിരിക്കുന്ന യാതൊന്നും തന്നെ ഇല്ലാതിരിക്കുകയില്ല, അവിടെയൊന്നിനും കുറവുണ്ടായിരിക്കുകയില്ല; ഒരു തികഞ്ഞ പരിപൂർണത. ഇതിൽ വളരെ അതിശയിപ്പിക്കുന്ന ഒരു കാര്യം നമ്മുടെ പ്രാരംഭ വാക്യത്തിലെ രണ്ടാം ഭാഗമാണ്: “എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണരായിരിക്കുന്നു.”

post watermark60x60

ദൈവം നിങ്ങളെ നോക്കുമ്പോൾ അവൻ നിങ്ങളിലെ ജീവനും ഭക്തിക്കും വേണ്ടി നിങ്ങൾക്ക് ആവശ്യമായിരിക്കുന്നത് എല്ലാം കാണുന്നു. ‭‭2 പത്രൊസ്‬ ‭1:3‬-ൽ പറയുന്നു, “തന്റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.” ഇതാണ് യാഥാർത്ഥ്യം. ചില കാര്യങ്ങളൊക്കെ നിങ്ങൾക്ക് ഇല്ലാതിരിക്കുമ്പോൾ തന്നെ, ഇല്ലായ്മയുടെ മാനസികാവസ്ഥയിൽ ജീവിക്കുവാൻ വിസമ്മതിക്കുക. പരിധികളെ എടുത്തുമാറ്റുക.‬‬‬

നിങ്ങളുടെ പരിപൂർണത സർക്കാരിലോ, നിങ്ങളുടെ ജോലിസ്ഥലത്തോ, ഒരു മാനുഷിക ഘടനയിലോ, സംഘടനയിലോ, സമിതിയിലോ ആണെന്ന് ചിന്തിക്കുവാൻ വിസമ്മതിക്കുക. നിങ്ങളുടെ പരിപൂർണ്ണത ക്രിസ്തുവിൽ ആണ്. ക്രിസ്തുവിൻറെ പ്രാപ്തിയാൽ നിങ്ങളും പ്രാപ്തിയുള്ളവർ ആകുന്നു. ഈ ബോധ്യത്താൽ മുഴുവനും നിറയുക.

“പിതാവേ ഞാൻ നന്ദി പറയുന്നു, കാരണം എനിക്ക് എല്ലാ കാര്യങ്ങളും ഉണ്ട്! ഞാൻ ക്രിസ്തുവിൽ പരിപൂർണ്ണൻ ആണ്; എൻറെ ജീവിതത്തിൽ യാതൊരു കുറവും ഇല്ല, എന്നാൽ പരിപൂർണതയുണ്ട്” എന്നാവണം നിങ്ങളുടെ എപ്പോഴുമുള്ള ഏറ്റുപറച്ചിൽ. ഇത് ബോധപൂർവ്വവും തുടർച്ചയായും ചെയ്യുക, എന്നിട്ട് നിങ്ങളുടെ ജീവിതം നീതിയിലും, തേജസിലും, പരിജ്ഞാനത്തിലും, ക്രിസ്തുവിന്റെ പരമാധികാരത്തിലും നിങ്ങളുടെ സങ്കല്പത്തിന് അതീതമായി ശോഭിക്കുന്നത് കാണുക. ഹല്ലേലൂയാ!

ഏറ്റുപറയുക
ക്രിസ്തു എന്റെ എല്ലാം ആണ്; എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ ഞാൻ പരിപൂർണ്ണൻ ആണ്; എന്റെ ജീവിതത്തിൽ യാതൊന്നിന്റെയും കുറവില്ല. ഞാൻ ആശയങ്ങളും ദിവ്യ ജ്ഞാനവും സമ്പത്തും സമൃദ്ധിയും ദൈവരാജ്യത്തിലെ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു; അതിൻറെ സമൃദ്ധിയിൽ നിന്നുകൊണ്ട് ഞാൻ എന്റെ ലോകത്തെ സ്വാധീനിക്കുന്നു. ആമേൻ.

പാസ്റ്റർ അഭിലാഷ് നോബിൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like