ഇന്നത്തെ ചിന്ത : അത്യുന്നതങ്ങളിൽ മഹത്വം ഭൂമിലുള്ളവർക്കു സമാധാനം | ജെ. പി വെണ്ണിക്കുളം

ലൂക്കോസ് 2:13,14
പെട്ടെന്നു സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.

സ്വർഗീയ സംഘവും ദൂതന്മാരും ദൈവത്തെ പുകഴ്ത്തി പാടിയ ഗാനമാണ് ശീർഷകത്തിൽ കൊടുത്തിരിക്കുന്നത്. ഇതിൽ മൂന്നു കാര്യങ്ങൾ കാണാം.
1. അത്യുന്നതനായ ദൈവത്തിനു മഹത്വം കൊടുക്കുക.
2. ഭൂമിയിലെ മനുഷ്യർക്ക്‌ ദൈവപ്രസാദം ലഭിക്കുക.
3. ഭൂമിയിലുള്ള സകല മനുഷ്യർക്കും സമാധാനം ലഭിക്കുക.

ഇതു യേശുവിലൂടെ സാധിച്ചു എന്നു പിൽക്കാല ചരിത്രം സാക്ഷിക്കുന്നു. അതെ, സമാധാന പ്രഭുവായി ജനിച്ചവൻ നമുക്ക് നിത്യസമാധാനത്തെ നൽകിയിരിക്കുന്നു. ലോകത്തിനു നൽകാൻ കഴിയാത്ത സ്നേഹവും സമാധാനവും നൽകാൻ കഴിയുന്നവനത്രേ നമ്മുടെ മാതൃക.

ധ്യാനം: ലൂക്കോസ് 2
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply