ചെറു ചിന്ത: ഞാൻ പൊന്നു പോലെ പുറത്തു വരും | ബ്ലെസ്സൺ ജോൺ, ഡല്‍ഹി

യാഥാർത്യത്തിലേക്കു നാം അടുത്തുകൊണ്ടിരിക്കുന്നു എന്നതിനാൽ, യാഥാർഥ്യത്തെ നാം മനസ്സിലാക്കുകയും അത് അംഗീകരിക്കയും അധികമായി അതിനായി ഒരുങ്ങുകയും ചെയ്യേണ്ടതായുണ്ട്.

കോവിടിന്റെ ഒന്നാം ഘട്ടത്തിൽ പ്രാർത്ഥന വളരെ ഫലം കണ്ടു ദൈവ ജനം ബലപ്പെട്ടു ,എന്നാൽ രണ്ടാം ഘട്ടത്തിൽ ദിനം പ്രതി കേൾക്കുന്ന വാർത്തകൾ അനുകൂലം അല്ലെന്നിരിക്കെ, പ്രാർത്ഥനയിൽ ആരും തന്നെ മടുത്തുപോകരുതേ എന്ന് ആഗ്രഹിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നു.

ക്രിസ്തീയ ജീവിതത്തിന്റെ യാഥാർഥ്യത്തിനു നാം നമ്മളെ
തന്നെ ഒരുക്കുകയാണ് ഈ സമയത്തിന്റെ ആവശ്യം.

ക്രിസ്തീയ വിശ്വാസജീവിതത്തിൽ കടന്നുവന്നിട്ടുള്ളതും, കടന്നുവന്നവരുന്നവരുമായവർ പലപ്പോഴും ഈ ലോകവുമായി ബന്ധപ്പെട്ടുള്ള വിഷയ
സംബന്ധമായും മറ്റും ദൈവസന്നിധിയോടു അടുത്തവർ ആകാം അങ്ങനെ ഉള്ളവർ ആണ് അനേകരും എന്നിരിക്കെ,
വിശ്വാസ ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ നാം നമ്മെ തന്നെ ഓർമിപ്പിക്കുകയും, ഒരുക്കുകയും ചെയ്യുന്നില്ലെങ്കിൽ ക്ഷീണിച്ചു
പോകുകയും,അതുവഴി നമ്മുടെ മുൻപിൽ തുറന്നതായ വഴി അടയപ്പെടുകയും ചെയ്യും.

ഇയ്യോബ് 23:10 എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.

ഇയ്യോബിന്റെ ഈ ധൈര്യം
ഈ ഉറപ്പു ആണ് ഇന്ന്
നമ്മുക്കും ആവശ്യമായുള്ളതു.
ഈ ലോക ജീവിതത്തിന്റേതായ
കഷ്ടതയുടെ, വേദനയുടെ
നടുവിൽ ഇരിക്കുമ്പോഴും
ഇയ്യോബ് പറയുന്നതായ ദൈവത്തിന്റേതായ
ശോധന അതിൽ
തന്റേതായ ഉറപ്പു.

ഒരു ദൈവപൈതൽ കൈക്കൊള്ളേണ്ടതായ
ജീവിത യാഥാർഥ്യമാണിത്
“ഞാൻ പൊന്നുപോലെ പുറത്തു വരും.”

നാം ദൈവത്തോട് അടുത്തത്‌ ഈ
ലോകവുമായി ബന്ധപെട്ടാകാം
എന്നാൽ ദൈവം നമ്മുക്കൊരുക്കിയിരിക്കുന്നതു ഈ
ലോകത്തിലല്ല എന്നതിനാൽ
ദൈവരാജ്യം എന്ന യാഥാർഥ്യത്തിലേക്ക് നമ്മുടെ
കാഴ്ചപ്പാടുകളെ ഉറപ്പിക്കേണ്ടതും അതിനു വേണ്ടി ഒരുക്കേണ്ടതും
ആകുന്നു. കാരണം ദൈവത്തിന്റേതായ വിചാരങ്ങൾ നമ്മുടെ വിചാരങ്ങൾ അല്ല; നമ്മുടെ വഴികൾ അവന്റെ വഴികളുമല്ല
എന്നിരിക്കെ നാം കാണുന്നതിനും അപ്പുറമായി ദൈവത്തിന്റേതായ വഴികളിലും വിചാരങ്ങളിലും നാം ഒരുക്കപ്പെടുന്നു എങ്കിൽ മാത്രമേ, ഈ ലോകകഷ്ടങ്ങളിൽ
ചവിട്ടി നിന്നുകൊണ്ട് “ഞാൻ
പൊന്നു പോലെ പുറത്തുവരും”
എന്ന് നമ്മുക്ക് പറയുവാൻ കഴിയു.

1 പത്രൊസ്1:6 അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
1:7 അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.