തുടർക്കഥ : വ്യസനപുത്രന്‍ (ഭാഗം -5) | സജോ കൊച്ചുപറമ്പില്‍

അന്നോരു രാവില്‍ അയാള്‍ സുബോധം നഷ്ടപ്പെട്ടവനായി ഉറങ്ങി,
ആ വീട്ടിലെ ബാക്കി ജീവിതങ്ങള്‍ക്കോന്നും ഉറക്കം വന്നില്ലായിരുന്നു അവരോരോരുത്തരും എങ്ങനെയോ ഇരുട്ടിവെളുപ്പിച്ചു.
പിറ്റേന്നു പ്രഭാതം വിടര്‍ന്നു പതിവിന് വിപരീതമായി ഒന്നും ആ വീട്ടില്‍ സംഭവിച്ചില്ലായിരുന്നു പലരും കരുതിയപോലോരു മാന്ത്രീക മാനസാന്തരം എങ്ങും സംഭവിച്ചില്ല .
കെട്ടടങ്ങി പോയ ലഹരിയുടെ വീര്യം ഇന്നലെ രാത്രി അയാളെയും സൗമ്യനാക്കി എന്നെ ഉള്ളു .
പകലുകള്‍ പലത് ഇരുളിനു വഴിമാറി ഇരുളുകള്‍ ഒരിക്കലും ഏറെ നീണ്ടു നിന്നിരുന്നില്ല ,
വഴക്കും ബഹളവും നിറഞ്ഞ ഭവനത്തിന്റെ ഉള്ളറകളില്‍ നിന്ന് സുവിശേഷവുമായി ആ സാദുവായ മനുഷ്യന്‍ പലപ്പോഴും തെരുവിലേക്കിറങ്ങി.
അശാന്തമായ തന്റെ കുടുംബപശ്ചാത്തലത്തിലും തെരുവിലെ അശാന്തമനുഷ്യരിലേക്ക് ശാന്തിദൂതുമായി അയാളെത്തി .
അങ്ങനെ കാലം പലത് മുന്നോട്ടു നീങ്ങി ഒരിക്കല്‍ ഉപദേശി തന്റെ സുവിശേഷവുമായി തെരുവിലേക്കിറങ്ങുമ്പോള്‍ തന്നെ കാത്തോരു ചെറുപ്പക്കാരന്‍ വഴിയരികെ നില്പുണ്ടായിരുന്നു, അയാളോടോപ്പം തന്റെ മാതാവും പിതാവും അവിടെ കാത്തുനിന്നിരുന്നു .
ഉപദേശിയെ കണ്ടതും ആ ചെറുപ്പക്കാരന്‍ ഒാടി അടുത്തെത്തി അപ്പച്ചന് എന്നെ മനസ്സിലായോ എന്നോരു ചോദ്യം ??
ഉപദേശി ആ മുഖത്തെക്കുനോക്കി മീശയും താടിയുമെല്ലാം വടിച്ച് വെള്ളവസ്ത്രവും ധരിച്ച് ഒരു കോച്ചു ഉപദേശി മുന്നില്‍ നില്ക്കുന്നു .
ആദ്യം പരിചയം തോന്നിയില്ലെങ്കിലും ഒന്നു കൂടിസൂക്ഷിച്ചു നോക്കിയപ്പോള്‍ ആളിനെ പിടികിട്ടി ,
ഉപദേശി ചോദിച്ചു മോനാ ഒാട്ടോസ്റ്റാന്റില്‍ ഒാട്ടോ ഒാടിച്ചു നടന്നതല്ലെ??
അവന്‍ തലയാട്ടി
ഉപദേശി അവനെ നോക്കി ചോദിച്ചു മോനെന്താ ഈ രൂപത്തില്‍ ???
വെള്ളയും വെള്ളയുമിട്ട് മീശയും വടിച്ചാല്‍ ആരും വിശുദ്ധനാകില്ല എങ്കിലും പൊതുസമൂഹത്തില്‍ പതിയപ്പെട്ടുപോയ വിശുദ്ധിയുടെ പുറംമോടികളിലോന്നായിരുന്നു ആ ചെറുപ്പക്കാരന്റെ രൂപം .
അതിനാലാണ് ഉപദേശി അവനോട് അത്തരത്തില്‍ ഒരു ചോദ്യം ചോദിക്കേണ്ടി വരുന്നത് .
ഒാരോദിനവും ഉപദേശിയുടെ പ്രസംഗം തെരുവില്‍ നടക്കുമ്പോള്‍ തെരുവിന്റെ അങ്ങേതലയ്ക്കല്‍ കൂവലും പരിഹാസവാക്കുകളുമായി കളം നിറഞ്ഞവരില്‍ ഒരുവന്‍ ഇന്ന് തെരുവില്‍ സുവിശേഷം മുഴങ്ങിയ ഇടത്തുണ്ട് .

അവന്‍ ആ ചോദ്യത്തിനു മുന്‍പില്‍ മനസ്സു തുറന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നില്‍ ഉപദേശി പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം അവിടെ നിന്നു കൂവിവിളിക്കുകയായിരുന്നു എന്നാല്‍ പ്രസംഗത്തിന്റെ അവസാനം ഉപദേശി പാടിയ ആ പാട്ടിന്റെ ഈരടികള്‍ എപ്പോഴോ അറിയാതെ എന്റെ ഉള്ളില്‍ കയറികൂടി.
അന്നു രാത്രി ഞാന്‍ വീട്ടിലെത്തുമ്പോള്‍ അപ്പനും അമ്മയുംകൂടി അതെ പാട്ടു പാടുകയായിരുന്നു,
അവരറിയാതെ ഞാന്‍ ഒളിഞ്ഞിരുന്ന് ആ പാട്ട് മുഴുവന്‍ കേട്ടു അതുകേട്ടുകഴിഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ വല്ലാത്തോരു വിങ്ങലായിരുന്നു ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ എന്നെതന്നെ നോക്കികരഞ്ഞു വല്ലാത്തോരു കുറ്റബോധത്തിന്റെ വേദന ഞാന്‍ അനുഭവിച്ചു .
അപ്പോളാണ് എന്റെ അപ്പനും അമ്മയും എനിക്കുവേണ്ടി കണ്ണീരോഴുക്കി പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത്.
ഉടഞ്ഞു നിന്ന മനസ്സ് ആ നിമിഷത്തില്‍ കവിഞ്ഞോഴുകി ആരും കാണാതെ ഇരിക്കാന്‍ ഞാന്‍ ആവത് ശ്രമിച്ചെങ്കിലും എനിക്ക് എന്നെതന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്നിലെ കുറ്റബോധം കണ്ണീരായികവിഞ്ഞോഴുകി ഞാന്‍ അവിടെ അലമുറയിട്ട് കരഞ്ഞു .
അതു കേട്ട് അപ്പനും അമ്മയും വീട്ടിനുള്ളില്‍ നിന്നും ഒാടിഇറങ്ങി വന്നു.

തുടരും !

സജോ കൊച്ചുപറമ്പില്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.