തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ

അവസാനഭാഗം

ഡോക്ടർ അവിടെ തന്നെ പരിചയപ്പെടുത്തിയ ശേഷം ആ വീട്ടിനുള്ളിലേക്ക് നടന്നു കയറി. ഒന്നോർത്താൽ ഉപദേശി ആ വീടിന് ചുറ്റും നടന്നിരുന്നെങ്കിലും ആ വീട്ടിനുള്ളിലേക്ക് കയറുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെ ഡോക്ടർ ആങ്ങളയുടെയും അമ്മയുടെയും അടുത്തെത്തി പരിശോധനകൾ നടത്തി,
ശേഷം റോസമ്മയോട് പറഞ്ഞു ഇവര് രണ്ടുപേരും ഇപ്പോൾ നോർമൽ സ്റ്റേജിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്.
കാലിലെ ചങ്ങലകൾ മാറ്റി അവരെ സ്വതന്ത്രമാക്കാനുള്ള സമയം അടുത്തെത്തി ഇനി ഇവരുടെ ബാക്കി ചികിത്സകൾക്കായി ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടതുണ്ട്.

ആ വാക്ക് കേട്ട റോസമ്മയ്ക്ക് ഉള്ളിൽ ഭയമായി,
റോസമ്മയുടെ ഭയത്തോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ ഡോക്ടറിന്റെ കാര്യം മനസ്സിലായി. റോസമ്മോ…
പേടിക്കണ്ട ചികിത്സ എല്ലാം സൗജന്യമാണ്..
ഏതാണ്ട് 90 ദിവസം നീണ്ടുനിൽക്കുന്ന ഒരു ചികിത്സ കാലയളവാണ് ഉള്ളത് കുറേക്കാലമായി അടച്ചിട്ട മുറിയിൽ താമസിച്ചവരല്ലേ,
മറ്റുള്ളവരുമായുള്ള ബന്ധം അവർക്കുണ്ടാകേണ്ടതുണ്ട് മനുഷ്യരുമായുള്ള ബന്ധത്തിൽ അവർ എങ്ങനെ പെരുമാറുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്,
മാത്രമല്ല അവർക്കാവശ്യമായ മരുന്നുകൾ അതാത് സമയത്ത് അവർക്ക് നൽകേണ്ടതുണ്ട്.
അതിനാണ് ഈ 90 ദിവസത്തെ ചികിത്സ.
ഈ 90 ദിവസത്തിനുള്ളിൽ അവർ പൂർണമായും രോഗവിമുക്തി നേടി ശേഷം മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവസരം അവർക്ക് ഒരുക്കി കൊടുക്കുക എന്നുള്ളതാണ് ഈ ചികിത്സയുടെ ലക്ഷ്യം.
ഈ കാര്യങ്ങൾ എല്ലാം റോസമ്മയുടെ മുമ്പിൽ അവതരിപ്പിച്ച ശേഷം ഡോക്ടർ അന്ന് അവിടെ നിന്നും മടങ്ങി.

പിറ്റേന്ന് ഡോക്ടർ ഒരു ടീമിനെ കൂട്ടി അവിടേക്ക് എത്തി ഏതാനും നേഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന സംഘം അവരെ ഇരുവരെയും ചങ്ങലയിൽ നിന്ന് സ്വതന്ത്രമാക്കി.
വാഹനത്തിലേക്ക് നടത്തിക്കൊണ്ടു പോയി,അപ്പോൾ അവരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ചങ്ങലയിൽ നിന്ന് അഴിച്ച ഭ്രാന്തൻ അന്ന് ഉപദേശി കൈമാറിയ ആ വേദപുസ്തകം നെഞ്ചോട് ചേർത്തുപിടിച്ച് വളരെ ശാന്തനായി അവർക്കൊപ്പം നടന്ന വാഹനത്തിൽ കയറുകയായിരുന്നു.
എന്നാൽ അമ്മ ഭ്രാന്തിന്റെ എല്ലാ ലക്ഷണവും കാണിച്ചാണ് വാഹനത്തിലേക്ക് നടന്നു കയറിയത് അങ്ങനെ അവരെ ഇരുവരെയും ഹോസ്പിറ്റലിലേക്ക് മാറ്റി.

ആ വീട്ടിൽ റോസമ്മ ഒറ്റയ്ക്കായി അവൾ ആഴ്ചയിൽ ഒരിക്കൽ ഹോസ്പിറ്റലിലേക്ക് കടന്നു ചെന്ന് അവരെ ഇരുവരെയും സന്ദർശിച്ച മടങ്ങുകയായിരുന്നു പതിവ്.
അമ്മയും ആങ്ങളയും ഹോസ്പിറ്റലിൽ എത്തിച്ചേർന്നശേഷം ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പൊന്നമ്മയും ബോസും അവരുടെ ചർച്ചിലെ ഉപദേശിയുമായി അവളുടെ വീട്ടിലേക്ക് നടന്നു കയറി വന്നു.
അവർ അവിടെയിരുന്ന് പരസ്പരം ഒരുപാട് നേരം കാര്യങ്ങൾ പങ്കുവെച്ചു പൊന്നമ്മാമ്മ അവളെ പതിവില്ലാതെ കെട്ടിപ്പിടിച്ച് സ്വാന്തനിപ്പിച്ചു.
ഉപദേശി മടങ്ങുന്നതിനു മുമ്പ് റോസമ്മയെ അവരുടെ ചർച്ചിലേക്ക് ക്ഷണിച്ചു.

രണ്ടുദിവസം കഴിഞ്ഞുള്ള ഞായറാഴ്ച്ച റോസമ്മ അതിരാവിലെ കുളിച്ചൊരുങ്ങി പൊന്നമ്മാമ്മയുടെ വീടിനു മുമ്പിൽ എത്തി.
അവിടെവച്ച് അവൾ പൊന്നമ്മ അമ്മയെ വിളിച്ചു അവളെ അടിമുടി നോക്കിയശേഷം പൊന്നമ്മ ചോദിച്ചു, മോളെ മോളുടെ കയ്യിൽ ഒരു വേദപുസ്തകത്തിന്റെ കുറവ് ഉണ്ടല്ലോ??
അവളപ്പോൾ അവിടെ വെച്ച് പറഞ്ഞു വീട്ടിൽ ആകെ ഒരു വേദപുസ്തകം ആണ് ഉള്ളത് അന്ന് ആ ഉപദേശി സമ്മാനിച്ചതായിരുന്നു അത്.
ഹോസ്പിറ്റലിൽ പോകുമ്പോൾ ആങ്ങള എടുത്തുകൊണ്ട് പോയി ഇപ്പോൾ എന്റെ കയ്യിൽ വേറെ വേദപുസ്തകം ഇല്ല.
അമ്മമ്മ വഴി തലയ്ക്കൽ നിന്ന് ബോബസിനെ വിളിച്ചു,
മോനേ… നീ വരുമ്പോൾ നമ്മുടെ ആ മേശയുടെ ട്രോയിൽ ഇരിക്കുന്ന വേദ പുസ്തകം കൂടി എടുത്തു കൊണ്ടു പോര്…
ബോസ് ഒക്കെ പറഞ്ഞ് അവിടെ നിന്നും വേദപുസ്തകവുമായി ഇറങ്ങി വന്നു റോസിന് കൈമാറുമ്പോൾ പൊന്നമ്മ റോസിനോട് പറഞ്ഞു,
ഇത് എൻറെ മോന് അവൻറെ സൺഡേ സ്കൂളിൽ ഏറ്റവും മികച്ച പ്രസംഗകനുള്ള സമ്മാനം കിട്ടിയ ബൈബിൾ ആണ്.
ആ ബൈബിളുമായി അവൾ അവിടെ ഒരു പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു,
അവർ ഒരുമിച്ച് സഭയിലേക്ക് പോയി.

ആ ചെറിയ കൂട്ടായ്മയിൽ പങ്കുകൊണ്ടിരിക്കുമ്പോൾ അവൾ എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും അവളുടെ ജീവിതത്തിൽ അനുഭവിച്ചു.
അവൾ ഓരോ തവണ ആശുപത്രിയുടെ വരാന്തയിൽ പോയി ഇറങ്ങുമ്പോഴും അവളുടെ ആങ്ങളയും അമ്മയും പതിവിലും വേഗതയിൽ അവർ നോർമൽ ലൈഫിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്ന കാഴ്ച അവൾ കണ്ടു.
അങ്ങനെ ഏതാണ്ട് അമ്മയും ആങ്ങളയും ഹോസ്പിറ്റൽ എത്തിയിട്ട് ആറാഴ്ച കഴിഞ്ഞപ്പോൾ സഭയിൽ നടന്ന ഒരു ഒരു ചർച്ചയിൽ ഉപദേശി ഒരു നിർദ്ദേശം സഭയ്ക്ക് മുന്നോട്ടുവച്ചു. റോസമ്മയുടെ ആങ്ങളയും അമ്മയും മടങ്ങിയെത്തുന്നതിന് മുമ്പ് തന്നെ അവരുടെ വീട് നമുക്കൊന്ന് പുതുക്കി പണിയണം,
നമ്മളെല്ലാവരും ഒരുമിച്ച് ഇറങ്ങി കഴിഞ്ഞാൽ അവർ മടങ്ങിയെത്തുന്നതിന് മുമ്പേ അവർക്ക് നല്ലൊരു ഭവനത്തിലേക്ക് പുതിയൊരു അന്തരീക്ഷത്തിലേക്ക് വന്നു കയറുവാൻ സാധിക്കും.
സഭ ഒന്നടങ്കം ആ തീരുമാനത്തിനൊപ്പം നിന്നു.
റോസമ്മ വറീത് അച്ചാനോടും അമ്മാമ്മയോടും പോയി കാര്യങ്ങൾ അവതരിപ്പിച്ചു.
ഈ കഥകളൊക്കെ കേട്ട അവർ അത്ഭുതത്തിലായി ആങ്ങളയും അമ്മയും മടങ്ങിയെത്തുന്ന നാൾ വരെയും അവരെ ശുശ്രൂഷിക്കാനുള്ള അവസരം ആ വലിയ മനസ്സുള്ള വീട്ടുകാർ ഒരുക്കി കൊടുത്തു.
കൂടാതെ സാമ്പത്തികമായി പ്രതീക്ഷിക്കാത്ത ഒരു നന്മയും ആ വീട്ടുകാർ റോസമ്മയ്ക്ക് കൈമാറി റോസമ്മേ അവർ വീട്ടിലേക്ക് അയച്ചു.

തുടർന്നുള്ള ദിനങ്ങളിൽ ആ വീട്ടിൽ ഒരു വലിയ ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു.
സഭയിലെ യുവജനങ്ങളെല്ലാം കൂടി ആ വീടിൻറെ പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
വീട് നിർമ്മാണത്തിന് വേണ്ട മെറ്റീരിയൽ ഓരോ കുടുംബങ്ങൾ സംഭാവന ചെയ്തു.
ഇവരെ എല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് വറീത് അച്ചായനും അമ്മാമ്മയും ആ വീട്ടിനകത്തേക്ക് വേണ്ട എല്ലാ ഫർണിച്ചറുകളും സംഭാവന ചെയ്തു.

അങ്ങനെ ഏതാണ്ട് 90 ദിവസത്തിനു ശേഷം അമ്മയും ആങ്ങളയും ആ വീട്ടിലേക്ക് തിരികെ എത്തി.
അവരുടെ മടങ്ങി വരവ് കാത്ത് ഒരു സഭയും ഒരു ദേശവും ആകെ അവിടെ കാത്തിരുന്നു.
അവർക്കിടയിലൂടെ ഇടം കയ്യിൽ പിടിച്ച് നെഞ്ചോട് ചേർത്തു വേദപുസ്തകവും വലംകൈ ജനങ്ങൾക്ക് നേരെ നീട്ടി അവരെ ഹസ്‌താനം ചെയ്തു ചെറുപുഞ്ചിരിയോടുകൂടി ആങ്ങള വീട്ടിലേക്ക് നടന്നെത്തി.

അവിടുത്തെ വീടിൻറെ മുറ്റത്ത് അവരെ കാത്ത് മരിച്ചുപോയ ഉപദേശിയുടെ ഭാര്യയും മക്കളും വറീത് അച്ചാനും അമ്മാമയും ഇതെല്ലാം കണ്ട് വിശ്വസിക്കാനാകാതെ റോസമ്മ എന്ന ആ കൊച്ചു പെൺകുട്ടിയും നിൽപ്പുണ്ടായിരുന്നു.
ആ മുറ്റത്തേക്ക് നടന്നെത്തിയ ആങ്ങളയ്ക്ക് ആദ്യം മരിച്ചുപോയ ഉപദേശിയുടെ കുടുംബത്തെ റോസമ്മ പരിചയപ്പെടുത്തിക്കൊടുത്തു.
ആ പാവപ്പെട്ട ഉപദേശിയുടെ ഭാര്യയുടെ മുമ്പിൽ നിന്ന് തൻറെ അമ്മയെ തൻറെ ശരീരത്തോട് ചേർത്തു പിടിച്ച് നിർത്തിയ ശേഷം ആങ്ങള പറഞ്ഞു,
ഞങ്ങൾക്ക് സ്നാനപ്പെടണം …
ദേശം എല്ലാം ആ വാക്ക് കേട്ട് കയ്യടിച്ചു സഭ ഒരുമിച്ച് ഹല്ലേലുയ പാടി.

അതിന് ഒരു മാസത്തിനു ശേഷം ആ സഭയിൽ ഒരു വലിയ സ്നാനം നടന്നു റോസമ്മയും അവളുടെ ആങ്ങളയും അവളുടെ അമ്മയും കൂടാതെ വറീത് അച്ചാനും അമ്മാമ്മയും അടക്കം
ഒരു വലിയ കൂട്ടം അന്ന് ആ ദേശം കാൺകെ സ്നാനപെട്ട് സഭയോട് ചേർന്നു.

മാസങ്ങൾ ചിലത് കഴിഞ്ഞു റോസമ്മ ബോവസിന്റെ വയലിന് അവകാശിയായി തീർന്നു.
അനുഭവിച്ച ത്യാഗത്തിന് എല്ലാം പരിഹാരമായി വളരെ സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതത്തെ ദൈവം അവൾക്കു കൊടുത്തു.
അവളുടെ ആങ്ങള അപ്പോളും ഭ്രാന്തമായ ചിന്തകളാൽ വേദപുസ്തകം വായിച്ചുകൊണ്ടിരുന്നു.
കുത്തിവരകളും കുത്തിക്കുറിക്കലുകളും നിറഞ്ഞ ആ വേദപുസ്തകവുമായി ആ ദേശത്തിന്റെ മുക്കും മൂലയിലും ഉള്ള വീടുകൾ ഓരോന്നും അയാൾ കയറിയിറങ്ങി സുവിശേഷം പ്രസംഗിച്ചു.
ആ ദേശത്തു നിന്ന് അനേകർ ക്രിസ്തുവിങ്കിലേക്ക് ഇറങ്ങിത്തിരിച്ചു ആ ദേശത്തിന്റെ ആ ഭ്രാന്തൻ ഭവനം ഒരു സഭയായി വളർന്നു
അയാൾ ആ സഭയുടെയും
ആ ദേശത്തിന്റെയും നല്ല ഇടയനായി.

അവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.