തുടര്‍ക്കഥ: വ്യസനപുത്രന്‍ | സജോ കൊച്ചുപറമ്പിൽ | ഭാഗം 2

കുഞ്ഞൂഞ്ഞ് ഉപദേശി ഒരു നിസ്വാര്‍ത്ഥനായ പിതാവായിരുന്നു തന്റെ ജീവിതം സുവിശേഷത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചോരു സാധുവായ മനുഷ്യന്‍ .
തനിക്ക് ഒരു സംഘടനയുടെയും പിന്തുണ ഇല്ലായിരുന്നു ,
താന്‍ ഒരു ബൈബിള്‍കോളേജില്‍ പഠിച്ചിട്ടും ഇല്ല,
പക്ഷെ പൗലോസിനെപ്പോലെ ഒരു സഞ്ചാര പ്രസംഗിയാകാന്‍ താന്‍ അതിയായി ആഗ്രഹിച്ചിരുന്നു .
എന്നാല്‍ തന്റെ കുടുംബപശ്ചാത്തലവും ചുറ്റുപാടുകളും അത്ര മെച്ചം അല്ലാത്തതിനാല്‍ തന്റെ സ്വപ്നം ആരംഭ കാലത്തിലെ കുഴിച്ചു മൂടേണ്ടി വന്നു.
എന്നാല്‍ ലോകത്തോടു സുവിശേഷം അറിയിക്കുവാന്‍ ആദ്യം സ്വന്തം നാട്ടില്‍ സാക്ഷ്യം വേണം എന്ന് വിശ്വസിച്ചിരുന്ന ഉപദേശി വീടിന്റെ അടുത്തുള്ള കവലകളില്‍ സുവിശേഷവുമായി സഞ്ചരിച്ചു.

തന്റെ ഏകമകനെ ദൈവഭയത്തില്‍ വളര്‍ത്തുവാന്‍ കുഞ്ഞൂഞ്ഞ് ഉല്‍സാഹിച്ചിരുന്നു.
ആ ഉല്‍സാഹം മകനില്‍ ദൈവഭയം വളര്‍ത്തിയിരുന്നില്ല പകരം അവന്‍ ആത്മീകതയെ വെറുത്തു,
കാരണം ചിലപ്പോഴോക്കെ ആ കുടുംബത്തിന്റെ അടുക്കള പുകയാതെ കുടുംബം ഒന്നടങ്കം മുഴുപട്ടിണിയിലേക്ക് വീണുപോയിട്ടുണ്ട് ,
തന്റെ പിതാവിന്റെ ഈ ഉപദേശിപണിയാണ് ദാരിദ്രത്തിന് കാരണം എന്ന് വിശ്വസിച്ചിരുന്ന മകന്‍ വളരും തോറും ദൈവത്തോടും കുടുംബത്തോടുമുള്ള ബന്ധത്തില്‍ നിന്ന് അകന്നുമാറി .

ആ അകല്ച്ച അവനെകൊണ്ടെത്തിച്ചത് തെറ്റായ ഒരു കൂട്ടുകെട്ടിലേക്കാണ്,
ആ കൂട്ടുകെട്ടിലൂടെ അവന്‍ ലഹരിയുടെ ലോകത്തെക്ക് നടന്നു കയറി ,
ഒടുക്കം തിരികെ മടങ്ങാനാവാതെ അവന്‍ അവിടെ തളച്ചിടപ്പെട്ടു.
വിവരവും വിദ്ധ്യാദ്യാസവും വെളിവും നഷ്ടപ്പെട്ടവനായി അപ്പന്‍ സുവിശേഷം പറഞ്ഞു നടന്ന തെരുവീഥികളില്‍ അവന്‍ അഴിഞ്ഞാടി .
അപ്പനോടും അപ്പന്റെ സുവിശേഷത്തോടും കടുത്ത എതിര്‍പ്പുള്ളവനായി ജോസ്സുകുട്ടി ആ നാടിനു മുന്‍പില്‍ വളര്‍ന്നു.

(തുടരും…)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.