പാസ്റ്റർ ജോർജ്ജ് മൂത്തേടന്റെ മാതാവ് ത്രേസ്യാമ്മ മാത്യു (84) നിത്യതയിൽ
ബാംഗ്ലൂർ: കർണ്ണാടകയിലെ പെന്തക്കോസ്തു ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസിന്റെ ബാംഗ്ലൂരിലെ പ്രവർത്തകനും ജയനഗർ കൃപാലയ ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ്ജ് മൂത്തേടന്റെ മാതാവ് ത്രേസ്യാമ്മ മാത്യു (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചാലക്കുടി കൊരട്ടി പരേതനായ മൂത്തേടൻ മാത്യുവിന്റെ ഭാര്യയാണ് പരേത.
സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് (14.04.2021) ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മേലാടൂർ കിംഗ്സ് റിവൈവൽ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ: ഷീബ ജോയി, പാസ്റ്റർ ജോർജ്ജ് മൂത്തേടൻ, പാസ്റ്റർ പോൾ മൂത്തേടൻ, ലിന്റോ ജോമോൻ. മരുമക്കൾ: ജോയി, നിമ്മി ജോർജ്ജ്, ജോയ്സ്, ജോമോൻ.