എഡിറ്റോറിയൽ : കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം; പ്രതിഷേധം ഉയരട്ടെ | ബിൻസൺ കെ. ബാബു

കഴിഞ്ഞ ദിവസം കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ അക്രമം വളരെ വേദനാജനകമാണ്. നമ്മുടെ ഈ ഭാരതത്തിൽ ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ പലപ്പോഴും അധികാരികൾ, ഭരണകർത്താക്കൾ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷങ്ങൾക്കൊപ്പം എന്ന് അവകാശപ്പെടുന്നവർ അക്രമികളാകുന്ന ദുരനുഭവമാണ് കാണാൻ കഴിയുന്നത്. ഇതേ വർഗ്ഗീയവാദികൾക്ക് വേദിയൊരുക്കാനും, പ്രോത്സാഹിപ്പിക്കാനും ക്രിസ്തീയ സംഘടനകൾ ഉത്സാഹം കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
നാല് വോട്ടിന് വേണ്ടിയോ, സ്ഥാനമാനങ്ങൾക്കു വേണ്ടിയോ നമ്മുടെ കൂട്ടു സഹോദരങ്ങളെ ഒറ്റു കൊടുക്കരുത്.

post watermark60x60

മാർച്ച് 19 ന് വെള്ളിയാഴ്ച്ച ഡൽഹിയിൽനിന്നും ഒഡീഷയിലെ റൂർക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്കാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ഈ ദുരനുഭവമുണ്ടായത്.

ട്രെയിൻ യാത്രയ്ക്കിടയിൽ സന്യാസാർത്ഥിനികൾ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിൽനിന്നും തിരിച്ച അവർ വൈകിട്ട് ആറരയോടെ ഝാൻസി എത്താറായപ്പോൾ തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്‌റംഗ്ദൾ പ്രവർത്തകർ കാരണമില്ലാതെ അവർക്ക് നേരെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നു. നിങ്ങൾ ഇപ്പോൾ സന്യാസാർത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവർ എടുത്തു ഉന്നയിച്ച പ്രധാന ആരോപണം. തങ്ങൾ ജനിച്ച സമയം മുതൽ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ ശ്രദ്ധിക്കാതെ ആയിരുന്നു സംസാരിച്ചത്. പിന്നീട് തെറ്റായ ആരോപണം ചൂണ്ടിക്കാട്ടി ബജ്‌റംഗ്ദൾ പ്രവർത്തകർ പോലീസിൽ അറിയിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ അതിനുശേഷം കന്യാസ്ത്രീകൾ മോചിചിതരാവുകയും ചെയ്തു.

Download Our Android App | iOS App

ഈ സംഭവം വളരെ ചിന്തിക്കേണ്ടേ കാര്യമാണ്. കാരണം ക്രിസ്ത്യൻ സമൂഹത്തിനെതിരെ സുവിശേഷ വിരോധികൾ നടത്തുന്ന ഈ പീഡനം വർധിച്ചു വരുകയാണ്. കാരണമില്ലാതെ കുറ്റാരോപണങ്ങൾ ചുമത്തി ക്രൈസ്തവ സമൂഹത്തെ തകർക്കാൻ നോക്കുന്നു. ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രംഗമാണ്.

ക്രിസ്ത്യാനികളെ പൊതുസമൂഹത്തിൽ വച്ച് പരിഹസിക്കുകയും,ആക്രമിക്കുകയും, ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന രീതിയെ ഉന്നത അധികാരികൾ ഗൗരമായി കാണണം. കൂടാതെ ഇന്ത്യയിലെ ഭരണ സംവിധാനങ്ങൾ ക്രൈസ്തവ സമൂഹത്തെ ചേർത്തുനിർത്തുകയും, അക്രമണങ്ങൾ അഴിച്ചു വിടുന്ന സുവിശേഷവിരോധികൾക്കെതിരെ നിയമനടപടികൾ കൊണ്ടുവരുകയും, അത് പ്രവർത്തികമാക്കുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ക്രൈസ്തവ സമൂഹത്തിനുവേണ്ടുന്ന സംരക്ഷണം കൊടുക്കേണ്ടത് സർക്കാരുകളുടെ കടമയാണ്. ഇനിയെങ്കിലും ക്രൈസ്തവർക്ക് നേരെ ഇതുപോലെയുള്ള ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ. പ്രതിഷേധം ഉയരട്ടെ.

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-ADVERTISEMENT-

You might also like