ചെറുചിന്ത: പത്മോസിന്‍റെ ശബ്ദം | സജോ കൊച്ചുപറമ്പിൽ

തലയോട്ടിയും അസ്ഥികൂടങ്ങളും കൂടിചേര്‍ന്നും ചിതറിതെറിച്ചും കിടക്കുന്നോരു മണ്ണ് ,
മനുഷ്യശരീരം ആ മണ്ണിനു വിട്ടുകോടുക്കാതെ കൊത്തിവലിക്കാന്‍ നില്ക്കുന്ന കഴുകന്‍മാര്‍, ഇത്തരത്തില്‍ മരണത്തെ മാത്രം ഇഷ്ടപ്പെടുന്ന മനുഷ്യശരീരത്തെ വിഴുങ്ങാന്‍ നിലകൊള്ളുന്ന മരണ ദ്വീപ് അതായിരുന്നു പത്മോസ് .

ആ ഏകാന്തതയില്‍ ..
ആ മരണദ്വീപില്‍ ….
യോഹന്നാനു മുന്‍പില്‍ മരണത്തിന്റെ കാഴ്ചകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
തനിക്കു മുമ്പെ ശിക്ഷവിധിക്കപ്പെട്ട് മരണത്തിലേക്ക് നടന്നുപോയവരുടെ അസ്ഥികഷ്ണങ്ങള്‍ അന്ന് യോഹന്നാനെ ഭയപ്പെടുത്തിയില്ല.
എന്തു കോണ്ടെന്നാല്‍ ആ പത്മോസില്‍ സാക്ഷാല്‍ ജീവനായവന്‍ യോഹന്നാനുമുന്‍പില്‍ അന്ന് വെളിപ്പെട്ടു.

കാലത്തെയും അതിന്റെ സഞ്ചാരത്തെയും, ലോകത്തെയും അതിന്റെ അവസാനത്തെയും, സ്വര്‍ഗ്ഗത്തെയും അതിന്റെ മഹത്വത്തെയും അഗ്നിജ്വാലയ്ക്കോത്ത കണ്ണുള്ളവന്‍ യോഹന്നാനു മുന്‍പില്‍ വെളിപ്പെടുത്തി .
പണ്ടോരിക്കല്‍ ദമസ്കോസ്ഥിന്റെ പഠിവാതില്കല്‍ സൂര്യനെ വെല്ലുന്ന വെളിച്ചം പൗലോസ് കണ്ടതുപോലെ തേജോമയനായ കുഞ്ഞാടിനെ യോഹന്നാന്‍ പത്മോസില്‍ മുഖാമുഖമായികണ്ടു .

അവന്‍ തന്റെ പുസ്തകത്തില്‍ അടുത്ത തലമുറയ്ക്കായി ആ കാഴ്ച്ചകള്‍ രേഖപ്പെടുത്തിവെച്ചു,
ആ പുസ്തകത്തിലെങ്ങും പത്മോസിന്റെ ഇരുണ്ടകാലം പ്രതിപാദിച്ചിരുന്നില്ല ,
പിന്നെയോ വരുവാനുള്ള ലോകത്തിന്റെ വെളിപ്പാടായിരുന്നു ആ പുസ്തകം നിറയെ.

നാമും ചിലപ്പോള്‍ പത്മോസിന്റെ ഏകാന്തതയില്‍ തള്ളപ്പെടാറുണ്ട് …
ആ മണ്ണിലെ കാഴ്ചകള്‍ ഒരിക്കലും നമ്മില്‍ പ്രത്യാശ ഉളവാക്കുന്നതാവില്ല …
നമുക്കു മുന്‍പേ വന്നവരുടെ പതനത്തിന്റെ അവശിഷ്ടങ്ങളാവും നമുക്കുചുറ്റും…
രക്ഷയ്ക്കായി നീ ഒരുപാട് അലറിക്കരഞ്ഞിട്ടുണ്ടാവാം ….
നിന്നെ കേള്‍ക്കാനാരുമില്ലാത്തിടത്ത് നിന്റെ മരണം കാത്ത് ചിലകണ്ണുകള്‍ ചുറ്റും പരതുന്നുണ്ടാവാം …..
എങ്കിലും ഭയപ്പെടേണ്ട മരണത്തിന്റെ
നടുവിലും ജീവന്റെ നാഥന്റെ ശബ്ദം
നിന്റെ പിന്‍പിലുണ്ട് !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.