ഭാവന: വീട്ടിൽ അല്പനേരം താമസിച്ചവൾ | പാസ്റ്റര്‍ ജെൻസൻ ജോസഫ്

കട്ടിലിൽ ഉറക്കം വരാതെ തിരിഞ്ഞും മറിcഞ്ഞും കടക്കുമ്പോൾ അവളുടെ മനസ്സ് കലുഷിതമായിരുന്നു…. ഒരു വല്ലാത്ത നീറ്റൽ…
ഒരു തീരുമാനത്തിലെത്താൻ കഴിയാതെ മനസ്സിന്റെ താളം ഇരട്ടിക്കുന്നു…
ആർത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ചെവിയിൽ മുഴങ്ങുമ്പോൾ മനസ്സിനെയും ചിന്തകളെയും നിയന്ത്രിക്കുവാൻ കഴിയുന്നില്ല….
കൂടാരത്തിൽ നനുത്ത കിടക്കയിൽ എന്തെല്ലാം സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു…
ഇരുട്ടിന്റ ഭയമകറ്റുവാൻ ആരെക്കൊയോ ഉണ്ടെന്ന തോന്നലുളവാക്കുവാൻ ഒരു തലമുറയെപ്പോലും തരാതെ കടന്നു പോയവൻ അറിയുന്നുണ്ടാകുമോ എന്റെ ഈ നീറ്റലുകൾ….
സ്നേഹിച്ചും ജീവിച്ചും കൊതിതീർന്നില്ല… ദൈവത്തിനുപോലും ഞങ്ങളോട് ദയ തോന്നിയില്ലല്ലോ….

ഇല്ല… എന്റെ ഉള്ളിലെ ആവലാതികളെ തലോലിച്ചാൽ എനിക്ക് മുൻപോട്ടു പോകുവാൻ കഴിയില്ല….

നാളെ രാവിലെ ഒരു തീരുമാനത്തിലെത്തിയെങ്കിൽ മാത്രമേ കഴിയൂ…
അതും ഒരു ഉറച്ച തീരുമാനം….
lഎംകെഒന്നുകിൽ ജീവിതം നേടാം അല്ലെങ്കിൽ സകലതും ഇതുകൊണ്ടു അവസാനിപ്പിക്കാം…
അപ്പനും സഹോദരങ്ങളും എപ്പോഴും നല്ലസ്നേഹത്തിലാണ്…. അവരുടെ നിർബന്ധത്തിനു വഴങ്ങിയാൽ എനിക്ക് ഇവിടെ നിൽക്കാം…
ചെറുപ്പം മുതൽ എന്റെ ചലനങ്ങൾ കൗതുകത്തോട് നോക്കിയിരുന്ന എനിക്ക് ഇഷ്ടമുള്ള പൂക്കൾ പറിച്ചു തന്നിരുന്ന മേഷേക്…. അവൻ എപ്പോഴും വിവാഹം കഴിച്ചിട്ടില്ല….
കഴിഞ്ഞപ്രാവശ്യവും നാട്ടിൽ നിന്നും പോരുമ്പോൾ അവന്റെ കണ്ണുകൾ എന്നെ ലാളനയോടെ പിന്തുടരുന്നത് ഞാൻ കണ്ടിരുന്നു….
പക്ഷെ ഞാൻ എങ്ങനെ നവോമിയെ എന്റെ പ്രിയതമന്റെ മാതാവിനെ ഉപേക്ഷിക്കും…
അവനെന്നോട് കാട്ടിയ സ്നേഹത്തിനു അൽപ്പമെങ്കിലും തിരിച്ചു കൊടുക്കേണ്ടതല്ലേ…
അവൾ വീട്ടിൽ കാലുവച്ചനാൾ മുതൽ ഞങ്ങളെ കണ്ടത് മരുമക്കൾ ആയിട്ടല്ലലോ മക്കളായിട്ടല്ലേ…

ഞങ്ങളുടെ ജാതി നിഷിദ്ധമായിരുന്നപ്പോഴും അവൾ തങ്ങളുടെ മക്കൾക്കായി ഞങ്ങളെ തിരഞ്ഞെടുത്തില്ലേ…. ആ സ്നേഹത്തെ വിട്ടുഞാൻ എങ്ങനെ പോകും…
ദൈവമേ… എന്തൊരു പരീക്ഷണമാണ്….

ഈ രാത്രി ഒന്നു കഴിഞ്ഞിരുന്നെങ്കിൽ….
ഓർപ്പാ….. അവൾ സുഖമായി ഉറങ്ങുന്നു…
അവൾക്കു പണ്ടേ അവളുടെ തീരുമാനങ്ങൾ ഉണ്ടായിരുന്നു…

കെമൊശിന്റെ പൂജഗിരി വിട്ടു അവൾക്കു ബേത്ത് ലഹേമിലേക്ക് വരുവാൻ കഴിയുമെന്ന് തോന്നുന്നില്ല….
പിന്നെ ഇവരുടെ കൂടെ പോരുന്നാൽ നല്ല യൗവ്വനം വെറുതെ കളയേണ്ടി വരുമെന്നാണ് അവളുടെ പക്ഷം…

കെമൊശിനെക്കാൾ അതിബലവാനല്ലേ യിസ്രായേലിന്റെ ദൈവം….

ഒരിക്കൽ പൂർവപിതാവായ ലോത്തും കുടുംബവും ചെയ്ത അവിവേകവും അതിന്റെ പരിണിത ഫലവും അല്ലെ നമ്മൾ ഇപ്പോഴും ശാപത്തിലായിരിക്കുന്നത്…
ആ ശാപത്തിൽ നിന്നിൻ പുറത്തു വന്നു യിസ്രായേലിന്റെ ദൈവത്തെ സേവിക്കാൻ കഴിയുന്നത് ഭാഗ്യമല്ലേ…..

കോഴികൂവുന്ന ശബ്‌ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി…
പതുകെ കിടക്കയിൽ നിന്നും എഴുന്നേറ്റ് പ്രഭാതകർമ്മം കഴിഞ്ഞു ചൂട് കാപ്പിയുമായി അമ്മയിഅമ്മയുടെ അടുക്കൽ ചെല്ലുമ്പോൾ അവർ സാധനങ്ങൾ കെട്ടിമുറുക്കി വാഹന മൃഗത്തിന്റെ മേൽ വയ്ക്കുവാൻ തയ്യാറെടുക്കുകയായിരുന്നു….

ഓർപ്പാ… അവൾ നല്ലവൾ ആയിരുന്നു…. അന്യനാട്ടിലേക്കുള്ള യാത്ര അവളെ വല്ലാതെ ഭീതിപ്പെടുത്തുന്നതിനാൽ ആകാം അവൾ പൊട്ടിക്കരഞ്ഞു സ്വഭാവനത്തിലേക്കു പോകുവാൻ ഇറങ്ങിയത്….

മകളെ നിനക്കും പോകാം…..

ഇടനെഞ്ചിലേക്കു ആ ശബ്ദം ഇടിത്തീപോലെ പതിച്ചപ്പോൾ…. അറിയാതെ വായിൽ നിന്നും വീണു…..
ഇല്ല…. ഞാൻ പോകില്ല…. മരണം വരെയും ഞാൻ നിന്റെ കൂടെയുണ്ടാകും…

ഒരിക്കൽ അബ്രഹാം പിതാവിനെ വിട്ടോടിയ ലോത്തിന്റെ പിന്മുറക്കാരിയാണെങ്കിലും ഞാൻ ആ രീതിയിൽ അകുവാൻ ആഗ്രഹിക്കുന്നില്ല…..

അവർക്ക് പറ്റിയ തെറ്റിൽ യിസ്രായേലിന്റെ ദൈവത്തിൽ നിന്നും അകന്നുപോയെങ്കിൽ എനിക്ക് ഇവളിലൂടെ ആ ദൈവത്തെ സേവിക്കണം….
തോളിൽ ചാഞ്ഞു കിടന്നു കൊച്ചുകുട്ടിയെപ്പോലെ വിങ്ങിക്കരയുമ്പോൾ അവളുടെ ഉള്ളിൽ ഒരു ഉറച്ചതീരുമാനം ഉണ്ടായിരുന്നു….
മരണത്താലല്ലാതെ ഞാൻ ഇവളിൽ നിന്നോ ഇവൾ സേവിക്കുന്ന ദൈവത്തിൽ നിന്നോ വേർപിരിയുകയില്ല…..

രൂത്ത് 2:7
അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.

ഒന്നാം ആദം ചെയ്ത പാപത്തിന്റെ കടം രണ്ടാം ആദം വീട്ടിയതുപോലെ… ലോത്തിന്റെ ജീവിതത്തിലൂടെ വന്ന ശാപത്തിന്റെ അവസ്ഥ രൂത്തിലൂടെ മാറ്റം വന്നെങ്കിൽ ഒരു കാര്യം ഓർത്തു കൊൾക
നിന്റെ തീരുമാനം നിന്റെ കുലത്തിന്റെ നന്മയ്ക്കു കാരണം ആയിത്തീരും…
ക്രിസ്തുവിൽ വിശ്വസിക്കുക… ജീവരക്ഷ പ്രാപിക്കുക.

പാസ്റ്റർ ജെൻസൻ ജോസഫ്

-Advertisement-

You might also like
Comments
Loading...