ചെറു ചിന്ത: ആ മുപ്പത്തി മൂന്നുകാരൻ എനിക്കൊരു ഹീറോ അല്ല | ബ്ലെസ്സണ്‍ ജോണ്‍

യുവത്വത്തിന്റെ ആവേശത്തിൽ, മാറിമറിയുന്ന നായകവേഷങ്ങൾ ജീവിതത്തെ സ്വാധീനിക്കാം.എന്നാൽ ഒരു ആവേശത്തിൽ മാത്രം ഉൾക്കൊള്ളാവുന്ന ജീവിതമല്ല ആ മുപ്പത്തിമൂന്നുകാരന്റെ ജീവിതം എന്നതിനാൽ അദ്ദേഹം എനിക്കൊരു ഹീറോ അല്ലായിരുന്നു.
അല്ലെങ്കിൽ തന്നെ ഒരു ഹീറോ
പരിവേഷം ഒന്നും തന്നെ അദ്ദേഹത്തിനില്ലായിരുന്നു എന്നാണു ഞാൻ മനസ്സിലാക്കുന്നത്.
അപ്രകാരം ആണ് അടിസ്ഥാന പരമായി അദ്ദേഹത്തെ പ്രതി വ്യക്തതയുള്ളതും
യെശയ്യാ
53:2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.
53:3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

Download Our Android App | iOS App

നായക പരിവേഷമൊന്നു-
മില്ലാത്തവനായിരുന്നു ആ മുപ്പത്തിമൂന്നുകാരൻ എങ്ങനെ
എനിക്കൊരു ഹീറോ ആകും ?

post watermark60x60

ജനിച്ചു വീഴുമ്പോഴേ ഡോറിമോനും പികാച്ചുവും പോലുള്ള അത്ഭുത കഥകൾ കണ്ടുവളരുന്ന ഒരു തലമുറയിൽ, ആ മുപ്പത്തി
മൂന്നുകാരന്
എവിടെ സ്ഥാനം.
ഒരു ആരാധകനാകാൻ തക്ക
ഹീറോയിസം അദ്ദേഹം എന്തുകൊണ്ട് കാണിച്ചില്ല
കൂടെ ഉണ്ടായിരുന്ന ശിഷ്യൻ വാള് വരെ എടുത്തില്ലേ , അതൊക്കെയല്ലേ ഹീറോയിസം എന്ന് പറയേണ്ടുന്നത്.
ആ പീലാത്തോസിന്റെ മുൻപിൽ നീ
എവിടെ നിന്നാകുന്നു എന്ന് ചോദിച്ചപ്പോൾ വെള്ളിത്തിരയിലെ നായകന്മാരെ
പോലെ രണ്ടു ഡയലോഗ് എങ്കിലും
പറയാമായിരുന്നില്ലേ . ഒടുവിൽ
രണ്ടു കള്ളന്മാരുടെ നടുവിൽ ഉള്ള ആ കിടപ്പും …
ആ മുപ്പത്തിമൂന്നുകാരൻ എനിക്കെങ്ങനെ ഒരു ഹീറോ ആകും.
എന്റെ ചിന്തയിൽ ആ മുപ്പത്തിമൂന്നുകാരന് ആവേശം കൊള്ളിക്കുന്ന ഒരു ഹീറോ പരിവേഷം കൊടുക്കാനാകുന്നില്ല.

യേശു ക്രിസ്തു എന്ന ആ മുപ്പത്തിമൂന്നുകാരൻ ഒരു ആവേശമാകരുത് നമ്മുക്ക്
അവൻ ചെയ്തത് നമ്മുക്ക് ചെയ്യുവാൻ കഴിയുമായിരുന്നില്ല എന്നതിനാൽ
അവൻ നമ്മുക്ക് ആവശ്യമായിരുന്നു.
അവൻ ആരെന്നുള്ളത് എന്ന്
അറിയുന്നതിൽ നമ്മുക്ക് പിഴവ് വരരുത്.

സൗഖ്യദായകനായും സമാധാനപ്രഭുവായും ഒക്കെയും അവൻ ഈ ഭൂമിയിൽ അവതരിച്ചു.
എന്നാൽ അതാകരുത് നമ്മുടെ ആരാധനയ്ക്കു പ്രേരണ.
പിന്നെയോ ,
അവൻ ദൈവപുത്രനാകുന്നു. (സകലത്തിന്റെയും അവകാശി )
അവൻ ദൈവത്തിന്റെ കുഞ്ഞാടാകുന്നു.
(വീണ്ടെടുപ്പുകാരൻ )
മർക്കൊസ് 10:45 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല,
ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.

വെള്ളിത്തിരയിൽ കൊണ്ടാടിയ
ഒരു നായക വേഷമല്ലായിരുന്നു
എന്റെ ഈ മുപ്പത്തിമൂന്നുകാരന്റെ ജീവിതം.

യോഹന്നാൻ 5:41 ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.

അവൻ വന്നത് അവന്റെ അവകാശത്തേക്കാണ്.
നഷ്ടപ്പെട്ടുപോയ ഞാനെന്ന വ്യക്തിക്ക് വേണ്ടി.

അവൻ എന്റെ ആവേശമല്ല
എന്റെ ജീവിതത്തിന്റെ ആവശ്യമാണ്‌ ,
ഞാനൊരു ഹീറോ ആകുമ്പോഴാണ് അവനൊരു ഹീറോ ആകുന്നതു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

You might also like
Comments
Loading...