EXCEL GROW & GLOW ജനുവരി 9 മുതൽ

 

post watermark60x60

ലോകമെമ്പാടുമുള്ള മലയാളികൾക്കു സുപരിചിതമായ കുട്ടികളുടെയും യുവജനങ്ങളുടെയും പ്രവർത്തനമായ എക്സൽ മിനിസ്ട്രിസ് നോർത്ത് അമേരിക്കൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ EXCEL GROW & GLOW എന്ന പേരിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും വൈകിട്ട് 6:30 മുതൽ 7:30 (EST) വരെ പ്രത്യേക ബൈബിൾ വെർച്വൽ പ്രോഗ്രാം ആരംഭിക്കുന്നു.

Download Our Android App | iOS App

അമേരിക്കയിലേയും, കാനഡയിലേയും കുട്ടികളോടൊപ്പം ആഗോളതലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും കൂടി ഉൾപ്പെടുത്തി 4 വയസ് മുതൽ 16 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്കായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ മാസം 9ാം തീയതി മുതൽ ആരംഭിക്കുന്ന ഈ പ്രോഗ്രാമിൽ ലൈവ് വർഷിപ്പ്, ബൈബിൾ ലെസൺസ് , പപ്പറ്റ് ഷോസ്, ബൈബിൾ സ്റ്റോറി, ക്രാഫ്റ്റ് , കളറിംഗ് തുടങ്ങി വ്യത്യസ്ഥങ്ങളായ വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്ക്കും. കുട്ടികളുടെ പേര് രജിസ്റ്റർചെയ്യുവാൻ https://forms.gle/zvbGmn5t4vNApCvc9 എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് 9ാം തീയതി ശനിയാഴ്ച ഒന്റാറിയോ സമയം വൈകിട്ട് 6.30-നും, ഒക്കലഹോമ സമയം 5.30-നും, ആൽബർട്ട സമയം 4.30-നും, ഡാളസ് സമയം 5.30-നും, ക്യൂബെക് സമയം 6.30-നും, അറ്റ്ലാന്റാ സമയം 6.30-നും സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. വർഷങ്ങളായി ലക്ഷകണക്കിന് കുഞ്ഞുങ്ങളെ കർത്താവിങ്കലേക്ക് നയിച്ച എക്സ്ൽ വി ബി.എസ്സ് പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കാളിയാകാം. കുടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക.

Call/What’s app /Gmail

+1 (514) 994-4557

excelvbscanada@gmail.com

ZOOM ID: 859 5000 0439

password: excel

-ADVERTISEMENT-

You might also like