ചെറു ചിന്ത : ഞാൻ ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും എന്നിൽ ആണ് ആരംഭിക്കേണ്ടത് | ബ്ലെസ്സൺ ജോൺ

ഇന്ന് , ഏതു തരാം മനുഷ്യനെയും വിലയിരുത്തിയാലും , കള്ളനാകട്ടെ കുലപാതകി ആകട്ടെ , പാതിരിയാകട്ടെ പൂജാരി ആകട്ടെ
മനുഷ്യനിൽ നന്മയും തിന്മയും അടങ്ങിയിരിക്കുന്നു.
എന്താണ് നന്മയും തിന്മയും ഒരു
വ്യക്തിത്വത്തിൽ.
നന്മ അവന്റെ ജന്മമാകുന്നു,
തിന്മ അവന്റെ അറിവാകുന്നു,
മനുഷ്യന്റെ എല്ലാ വിധമായ കുറവുകൾക്കും ദൈവത്തെ കുറ്റം വിധിക്കുന്നവർ ഉണ്ട്
സോമാലിയയിലെ പട്ടിണിയെ
ഓർമപ്പെടുത്തുന്ന കുഞ്ഞുങ്ങളെ ചൂണ്ടി ദൈവം എവിടെ എന്ന് ചോദ്യം
ഉന്നയിക്കുന്നവർ ഉണ്ട് .
അവരോടു തിരിച്ചുള്ളത് ഒരു ചോദ്യം മാത്രം നീയെവിടെ ?
ദൈവം നിന്നെ നന്മ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്ന നന്മ ചെയ്യുവാൻ സൃഷിടിച്ചു, അതാണ് സത്യം എന്നിരിക്കെ നിന്റെ സൃഷ്ടിയുടെ പരമാര്ഥത്തെ മറച്ചു വയ്ച്ചു നിന്റെ അറിവിൽ നീയറിയാതെ വളർന്നു വരുന്ന തിന്മ.അതിൽ ഒന്നാമത്തേത്
നിന്റെ സ്വാർത്ഥതയാണ് , അതിൽ
ഞാനും ,എന്റേതും ,എനിക്കുള്ളതും എന്നൊക്കെയുള്ള പരിമിതികൾ നിന്റെ ഉള്ളിൽ വളരുന്നു അത് നിന്റെ അറിവാണ്. നീയും ഞാനും അടങ്ങുന്ന മനുഷ്യൻ എന്ന നന്മയുടെ സൃഷിട്ടിക്കു ഉള്ള വളർച്ചയിൽ വളർന്നു വരുന്ന അറിവ് അതിനെ തിരിച്ചറിയേണം.
സോമാലിയയിലെ കുഞ്ഞുങ്ങളെ ചൂണ്ടി കാണിക്കുവാൻ പ്രേരിപ്പിക്കുന്നത് നിന്റെ അറിവാണ്.
എന്നാൽ അവരെ സഹായിക്കാൻ കൈ നീട്ടുമ്പോൾ നിന്റെ സൃഷ്ടിയുടെ
അർഥം പൂര്ണമാവുന്നു.
സഹോദര ,സഹോദരി
നാം ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും തുടങ്ങേണ്ടത് നമ്മിൽ ആണ് . സ്വാർത്ഥത എന്ന തിന്മ നമ്മളെ വിഴുങ്ങുമ്പോൾ നാം കൈ ചൂണ്ടുന്നവർ മാത്രമാകും . ദൈവം ആഗ്രഹിക്കുന്നതും നമ്മുടെ സൃഷ്ടിയുടെ
അർത്ഥവും പൂര്ണമാവുന്നതു കൈ നീട്ടുന്നതിലൂടെ മാത്രമാവുന്നു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.