ഇന്നത്തെ ചിന്ത : ശാസന സ്വീകരിക്കുന്ന മനസ് | ജെ. പി വെണ്ണിക്കുളം
സങ്കീർത്തനങ്ങൾ 141:5
നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാർത്ഥനയേയുള്ളു.
എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്യേണ്ട ഒരു വാക്യമാണിത്. തെറ്റിനെ ഓർമപ്പെടുത്തുന്നവർക്കെതിരെ തിരിയാതെ അതിനെ അംഗീകരിക്കാൻ തയ്യാറാവുക. ശാസിക്കുന്നവരോട് മുഷിയരുത്. ശാസിക്കുന്നവർ കൃപയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അതും ദോഷമായി തീരാം. തെറ്റിനെ തിരുത്തുക. നല്ലതിനെ മുറുകെപ്പിടിക്കുക.
ധ്യാനം : സങ്കീർത്തനങ്ങൾ 141
ജെ.പി വെണ്ണിക്കുളം