പാസ്റ്റർ മനോഹർ കൊട്ടക് ഇന്നത്തെ യുവാക്കൾക്ക് മാതൃക

പാസ്റ്റർ ടൈറ്റസ് ജോസഫ് വൈസ് പ്രസിഡന്റ്, കെ ഇ ഗുജറാത്ത്

 

2020 ഡിസംബർ 22 ന് മഹത്വത്തിലേക്ക് പ്രവേശിച്ച പാസ്റ്റർ മനോഹർ കൊട്ടക് ഫെലോഷിപ്പ് പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ഇന്ത്യയുടെ സീനിയർ പാസ്റ്റരായിരുന്നു. മനോഹർ കൊട്ടക് ദക്ഷിണ ഗുജറാത്തിലും മഹാരാഷ്ട്ര അതിർത്തിയിലും സംഘടനാ മികവിലും, പക്വതയുള്ളതുമായ പെന്തക്കോസ്ത് നേതാവായിരുന്നു.

സുവിശേഷീകരണത്തിൽ താത്പര്യവും കൂടാതെ ക്രിസ്തുവിനെപ്പോലെയുള്ള ജീവിതം നയിക്കാനുള്ള ആഹ്വാനം അനേകർക്ക് നൽകുകയും, തന്റെ ജീവിതത്തിൽ അത് പ്രവർത്തികമാക്കുകയും ചെയ്തു. നിരവധി യുവാക്കളെ പരിശീലിപ്പിക്കുന്നതിലും ഉപദേശിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അവരിൽ ഭൂരിഭാഗവും ഇപ്പോൾ പൂർണ സമയം മിഷനറിമാരാണ്.

കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള നിരവധി പാസ്റ്റർമാർക്കൊപ്പം ഗോത്രവർഗക്കാർക്കിടയിൽ സുവിശേഷദൗത്യം നിർവഹിക്കുന്നതിനും അദ്ദേഹം സഹായിച്ചു.

വളരെ താഴ്മയുള്ളവനും, വിശ്വസ്തനുമായ ഒരു നേതാവെന്ന നിലയിൽ – സഭകൾക്കിടയിലെ ഐക്യത്തെ തകർക്കുന്ന ആരെയും അദ്ദേഹം ഒരിക്കലും കൂട്ട് ചേരുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ല. ഗുജറാത്തിലെ ഫെലോഷിപ്പ് പെന്തക്കോസ്ത് ചർച്ചിലുള്ളവർ മാത്രമല്ല , ദക്ഷിണ ഗുജറാത്തിലെയും മഹാരാഷ്ട്ര അതിർത്തിയിലെയും എല്ലാ ആദിവാസി നേതാക്കളും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.

ഒരു യുവ നേതാവെന്ന നിലയിൽ എനിക്ക് 2011 – 2015 മുതൽ ദക്ഷിണ ഗുജറാത്തിൽ താമസിച്ച സമയത്ത് ഞാൻ അദ്ദേഹവുമായി വളരെ അടുത്ത് പ്രവർത്തിക്കുവാൻ ഇടയായി. അദ്ദേഹം എല്ലായ്പ്പോഴും ഞങ്ങൾക്ക് ഒരു വലിയ അനുഗ്രഹവും ഞങ്ങളുടെ കുടുംബത്തിന് പ്രചോദനവുമായിരുന്നു.

ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടർന്ന് ജീവിതം നയിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശയുടെ ഒരു ദീപമായിത്തീർന്ന ഈ ദൈവദാസൻ ഇന്നത്തെ യുവാക്കൾക്ക് ഒരു മാതൃകയാണ്.

തയ്യാറാക്കിയത്:

പാസ്റ്റർ ടൈറ്റസ് ജോസഫ്

വൈസ്  പ്രസിഡന്റ്, കെ ഇ ഗുജറാത്ത്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.