ഇന്നത്തെ ചിന്ത : യൂദായെ കൂടെ നിർത്തിയത് തെറ്റായിപ്പോയോ? | ജെ. പി വെണ്ണിക്കുളം
യേശുവിന്റെ 12 ശിഷ്യൻമാരിൽ ഈസ്ക്കര്യാത്ത യൂദാ മനസുകൊണ്ട് മറ്റു പലർക്കും വേണ്ടി പലതും സാധിക്കുന്നവനും വഞ്ചകനും ആയിരുന്നു. താൻ തെരഞ്ഞെടുത്തവരിൽ ഒരുവൻ പിശാച് ആണെന്നു യേശു പറയുന്നുണ്ട്. പിന്നെന്തിനാണ് ഇവനെ കൂടെ കൂട്ടിയത് എന്നൊരു ചോദ്യം നമ്മുടെ മനസിൽ വരാം. അതിനു ഒരു മറുപടി മാത്രമേയുള്ളു, പ്രവചനം നിറവേറുവാൻ. ഇന്നും കർത്താവിന്റെ കൂടെ നടക്കുന്നു എന്നു പറയുന്നവർ ഇതുപോലെയുള്ള ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവർക്ക് കർത്താവുമായി വ്യക്തിപരമായ ബന്ധം ഒന്നുമില്ല. ഇവർ അവസരം കിട്ടുമ്പോൾ ദ്രോഹിക്കുന്നവരാണ്. സ്വാർത്ഥ ലാഭത്തിനുവേണ്ടി ഗുരുവിനെ വിൽക്കാൻ യാതൊരു മടിയുമില്ലാത്തവർ. ഇവരുടെ ഒക്കെ അന്ത്യം എത്ര പരിതാപകരമായിരിക്കും. ചെയ്തുകൂട്ടിയതൊക്കെ അത്രയ്ക്കും ഉണ്ടല്ലോ.
ധ്യാനം : യോഹന്നാൻ 6
ജെ.പി വെണ്ണിക്കുളം