ജോ ബൈഡൻ ഇനി അമേരിക്കയെ നയിക്കും; ഇന്ത്യൻ വംശജ കമല ഹാരിസ് ആദ്യ വനിത വൈസ് പ്രസിഡൻ്റ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡന്റാകാനൊരുങ്ങി ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 20 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയില്‍ വിജയിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റിനെ കസേരയാണ് ബൈഡനായി ഒരുങ്ങുന്നത്.

പ്രസിഡന്റാകാന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടിയിരുന്നത്. അടുത്ത വര്‍ഷം ജനുവരി 20നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക. ഇതോടെ വൈറ്റ് ഹൗസിലേക്കെത്തുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി മാറിയിരിക്കുകയാണ് ജോ ബൈഡന്‍. 78 വയസാണ് അദ്ദേഹത്തിന്റെ പ്രായം.
ഇന്ത്യന്‍ വംശജ കമല ഹാരീസ് വൈസ് പ്രസിഡന്റാകും. ചരിത്രത്തിലാദ്യമായിട്ടാണ് വനിത അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്നത്.

ജോർജിയ , അരിസോണ , നെവാഡ  എന്നി സംസ്ഥാനങ്ങളിൽ അദ്ദേഹം ലീഡ് നിലനിർത്തുമ്പോൾ തന്നെ പെൻസൽവേനിയയിലെ വിധി പ്രഖ്യപനമാണ് അദ്ദേഹത്തെ 4 ദിവസത്തെ നാടകീയതക്കൊടുവിൽ പ്രസിഡൻറ് പദത്തിലേക്ക് നയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുടെ വോട്ടുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ എണ്ണി തീരുമ്പോൾ 284 ൽ നിന്ന് 306 സീറ്റിലേക്ക് അദ്ദേഹം തന്റെ ലീഡ് ഉയർത്തും എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ പെൻസൽവേനിയ കൈ വിട്ടതോടെ ഇനി വിജയത്തിലേക്ക് മറ്റു വഴികൾ ഒന്നും തന്നെ ഇല്ല. 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.