ഭാവന: കുളക്കരയിലെ രോഗി | ദീന ജെയിംസ് ആഗ്ര

ഉദയസൂര്യന്റെരശ്മികൾ മുഖത്തേയ്ക്കാഴ്ന്നിറങ്ങിയപ്പോൾ അവൻ പതിയെ കണ്ണുതുറന്നു. നേരം വെളുത്തതറിഞ്ഞില്ല. രാവേറെ വൈകിയാണ് ഉറങ്ങിയത്. ജീവിത ചക്രമാകുന്ന പുസ്തകത്തിന്റെ താളുകൾ ഓർമയിൽ വന്നപ്പോൾ ഉറക്കം വന്നില്ല. പുലരാനിരിക്കുന്ന ദിനത്തിന്റെ പ്രത്യേകതയും അവന്റെ ഉറക്കം കെടുത്തി. ഒരിക്കലും ഓർമിക്കാനാഗ്രഹിക്കാത്തദിവസമാണിന്ന്…ഇന്നവന്റെ നാല്പത്തി യൊമ്പതാം ജന്മദിനം ആണ്.
കിടക്കയിൽ പല ഓർമ്മകളും അവന്റെ മനസിനെ വേട്ടയാടി. ബാല്യകാലത്തിലേക്ക് ഓർമ്മകൾ നടന്നു. ജന്മംകൊണ്ടതേ ശരീരം തളർന്ന അവസ്ഥയിലായിരുന്നു. വീടിന്റെ നാല്ച്ചുവരുകൾക്കുള്ളിലെ നീണ്ട പതിനൊന്നു വർഷങ്ങൾ!!!സഹോദരങ്ങൾ രണ്ടു പേരും ഓടിച്ചാടി കളിക്കുമ്പോൾ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഒന്നെഴുനേറ്റു നടക്കാൻ… അപ്പനോട് ആരോ പറഞ്ഞതനുസരിച്ചാണ് ഈ ബേഥെസ്ദാ കുളക്കരയിൽ അപ്പനും അമ്മയും ചേർന്ന് കൊണ്ടുവന്നത്… വളരെ പ്രതീക്ഷകളോടെ… അവസാനം അവരെന്നെ ഇവിടെയാക്കി മടങ്ങി… ദൂതൻ വന്നു കുളത്തിലെ വെള്ളം കലക്കുമ്പോൾ ആദ്യം ഇറങ്ങിയാൽ സൗഖമാകും. പ്രതീക്ഷയോടെ ഞാനും ഇവിടെ കിടന്നു. നീണ്ട 38വർഷങ്ങൾ!!!!മാതാപിതാക്കൾ, സഹോദരങ്ങൾ… എല്ലാം ഒരോർമ്മ മാത്രം… ആരും തിരിഞ്ഞു നോക്കിയില്ല പിന്നെ. ദിവസേന രോഗികൾ വന്നു സുഖം പ്രാപിച്ചു പോകുന്നത് കാണുവാനേ എനിക്ക് സാധിച്ചൊള്ളു. പലരും കിടക്കയ്കരികിൽ വന്നു സഹതാപം പറയാറുണ്ട്.. സഹായിക്കാൻ ആരും തയ്യാറായിട്ടില്ല. ഇനി സുഖം പ്രാപിക്കുക എന്ന ആഗ്രഹം മനസ്സിൽ ഇല്ലേയില്ല.. അല്ലെങ്കിൽ തന്നെ പുരുഷായുസ്സിന്റെ ഏറിയ പങ്കും കിടക്കയിൽ കഴിച്ചുകൂട്ടിയ എനിക്ക് ഇനി പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ല. മനസ്സിൽ ഓരോന്നോർത്തു കിടന്നു… കണ്ണുനീർതുള്ളികൾ കിടക്കയെ നനവുള്ളതാക്കി…
ഇന്നും ദൂതൻ വരുന്ന സമയമാകാറായി. വലിയ തിരക്കും ബഹളവുമൊക്ക കേൾക്കാം. നിസ്സഹായനായ എനിക്കിതൊക്കെ നോക്കിക്കാണാൻ ആണല്ലോ വിധി എന്നോർത്ത് തലയിണയിൽ മുഖമമർത്തി കരഞ്ഞു. ഒരിക്കലുമില്ലാത്ത ഒരു ഭാരമിന്നു മനസ്സിൽ… പെട്ടന്ന് കിടയ്ക്കരികിൽ ഒരു കാൽപെരുമാറ്റം!!!തല യുയർത്തി നോക്കിയപ്പോൾസുന്ദരനായ ഒരു ചെറുപ്പക്കാരൻ. എന്തോ ചോദിക്കാനുള്ള ഭാവം ആ മുഖത്ത് വ്യക്തമാണ്. കണ്ണുകൾ തുടച്ചുകൊണ്ട് ഞാനും തലയുയർത്തി. അവൻ ചോദിച്ചു :നിനക്ക് സൗഖ്യമാകുവാൻ മനസുണ്ടോ?പ്രതീക്ഷകൾ തകർന്ന ഞാൻ എന്റെ അവസ്ഥ ആ ചെറുപ്പക്കാരനുമായി പങ്കു വച്ചു. കുളത്തിലിറങ്ങുവാൻ എന്നെ സഹായിക്കുമെന്ന് കരുതിയ എന്റെ ചിന്തയ്ക്ക് വിപരീതമായി അവൻ പറഞ്ഞു “:എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക”. ആദ്യമൊന്നുഭയപ്പെട്ടെങ്കിലും ഒരുശക്തി എന്നെ എഴുന്നേൽക്കുമാറാക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. ഞാൻ വീണ്ടും വീണ്ടും നടന്നു നോക്കി… അതെ സത്യം തന്നെ…. എനിക്ക് നടക്കുവാൻ കഴിയും. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. പിന്നീടാണ് ആ ചെറുപ്പക്കാരൻ മാറ്റാരുമല്ല നസറായനായ യേശു ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്. നന്ദി പറഞ്ഞഎന്നോട് പുഞ്ചിരിയോടെ അവൻ പറഞ്ഞു എന്റെ വക നിനക്കുള്ള ജന്മദിനസമ്മാനം ആണ് ഇതെന്ന്.

ഒരാഗ്രഹം ഉണ്ട്. വീട്ടിലേക്കു മടങ്ങിപോകണം. അപ്പനെയും അമ്മയെയും സഹോദരങ്ങളെയും ഒക്കെ കാണണം മാത്രമല്ല എന്നെ സൗഖ്യമാക്കിയ യേശുവിനെക്കുറിച്ചു അവരോട് പറയണം.

എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നയിടത്തു നിന്നും യേശുവിനു പ്രവർത്തിക്കുവാൻ കഴിയും….
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം. നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.

ദീന ജെയിംസ് ആഗ്ര

-Advertisement-

You might also like
Comments
Loading...