ബൈബിള്‍ പഠനം: ക്രിസ്തീയ വിവാഹം (ഭാഗം 2) | വിജീഷ് ജേക്കബ്‌

ദൈവഹിതം

ക്രിസ്തീയ സമൂഹത്തിൽ ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ് ദൈവഹിതം. പല വ്യാജൻമാരും വചന ജ്ഞാനമില്ലാത്ത വിശ്വാസികളെ വഞ്ചിക്കുവാൻ പ്രയോഗിക്കുന്ന വിവാഹം, ജോലി, വിദേശയാത്ര തുടങ്ങിയവയുമായി മാത്രം കുരുങ്ങിക്കിടക്കുന്ന ഒന്ന്!

എന്നാൽ നാം ഒരു യാഥാർത്ഥ്യം തിരിച്ചറിയണം. ദൈനംദിന ജീവിതത്തിൽ ദൈവമക്കൾ അന്വേഷിക്കേണ്ട ഒന്നാണ് ദൈവഹിതം. നാം കൈകൊള്ളുന്ന എല്ലാ തീരുമാനങ്ങളിലും ദൈവഹിതം പ്രകടമാകണം.

ഹിതം എന്നാൽ ഇഷ്ടം എന്ന് അർത്ഥം. അപ്പോൾ ദൈവഹിതം എന്നാൽ ദൈവേഷ്ടം

നമുക്ക് ലഭിച്ചിരിക്കുന്ന സമ്പൂർണ്ണ ദൈവേഷ്ടമാണ് വചനം
യോഹന്നാൻ 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

ഇത് ആർ നമുക്ക് വെളിവാക്കിത്തരും?

ദൈവവചനം അനുദിനം ധ്യാനിക്കുന്നവർക്കു മാത്രമെ ഇത് തിരിച്ചറിയുവാൻ കഴിയു. വിവാഹത്തിനായി നമ്മുടെ മുൻപിൽ വരുന്ന മാനദണ്ഡങ്ങൾ വചന വിരുദ്ധമാണൊ എന്ന് നാം ആത്മാവിൽ തിരിച്ചറിയണം.

എന്നാൽ നാമൊ? ദൈവാലോചനക്കായി മനുഷ്യരുടെ സഹായം തേടി പോകുന്നു.

1) പണത്തിനായുള്ള വിലപേശൽ
2) പാരമ്പര്യത്തിൻ്റെ ഒത്തു നോക്കൽ
3) ജാതി വിവേചനം

മേൽപറഞ്ഞതൊന്നും വിവാഹത്തിനു മാനദണ്ഡമാകരുത്

ആത്മീകവും, മാനസികവും, സാമൂഹികവുമായ തലങ്ങളിൽ അധവാ ചിന്താഗതികളിൽ ചേർച്ചയുണ്ടൊ എന്ന് ദൈവവചന അടിസ്ഥാനത്തിൽ ഒരോ ചെറുപ്പക്കാരും സ്വയം പരിശോധിക്കണം. സംശയ നിവാരണത്തിനായി ആത്മീകരായ മുതിർന്നവരോട് ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കും.

ശേഷം ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് വ്യക്തിപരമായി നമ്മുടെ ഹൃദയത്തിൽ ബോധ്യം തരും. അതുമായി മുൻപോട്ടു പോകാം.

യവ്വനസഹജമായ ആകർഷണത്തിനു അടിമകളായി അതിനെ ദൈവഹിതമാക്കി വളചൊടിച്ച് വിവാഹത്തിലേക്ക് നയിക്കുന്ന യുവതീയുവാക്കൻമാർ ശ്രദ്ധിക്കണം അവിടെ കർത്താവിൻ്റെ സാനിധ്യം കാണില്ല.

പണവും പദവിയും കുടുംബമഹിമയും സ്ത്രീധനത്തിൻ്റെ ഘനവും അളന്ന് മക്കൾക്ക് വിവാഹം ആലോചിക്കുന്ന മാതാപിതാക്കളും സൂക്ഷിച്ചാൽ നല്ലത്. അവിടേയും ദൈവസാനിധ്യം ശൂന്യമായിരിക്കും.

അവിശ്വാസിയെ പ്രണയിച്ച് സ്നാനം മുക്കി വിവാഹം നടത്തുന്ന അധപതനങ്ങളും ഇന്ന് ക്രിസ്തീയ സമൂഹത്തിൽ ധാരാളം. പ്രണയിക്കുന്ന സ്ത്രീയെ അധവാ പുരുഷനെ സ്വന്തമാക്കാൻ പാപമോചനത്തിനായി നമുക്കു വേണ്ടി മരിച്ച ക്രിസ്തുവിൻ്റെ മരണ അടക്ക പുന്നരുദ്ധാനത്തോട് ഏകീഭവിക്കുന്ന സ്നാനം എന്ന പവിത്രമായ ശുശ്രൂഷയെ കളങ്കപ്പെടുത്താനും നാം അനുവദിക്കരുത്.

സഭാപ്രസംഗി 4:12 ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.

ക്രിസ്തു, പുരുഷൻ ( ഭർത്താവ്), സ്ത്രീ (ഭാര്യ) എന്നിവർ ചേരുന്നതാണ് മുപ്പിരിച്ചരട് എന്ന് വിവാഹവേദികളിലെ ഒഴിച്ചുകൂടാനാകാത്ത പ്രയോഗമാണ്

അതെ പ്രിയരെ,  പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഇല്ലാത്ത ദൈവസാന്നിധ്യം എങ്ങനെ ജീവിതത്തിൽ അനുഭവിക്കുവാൻ കഴിയും. ഇതാണ് കുടുബത്തകർച്ചകൾക്ക് കാരണം.

ആയതിനാൽ മക്കൾക്ക് ചെറുപ്രായം മുതലെ ദൈവഹിതം തിരിച്ചറിയുവാനുള്ള പരിശീലനം മാതാപിതാക്കളും സൺഡേ സ്കൂൾ അദ്ധ്യാപകരും നൽകണം

പുതുതായി വിശ്വാസത്തിലേക്ക് വരുന്നവരെ ദൈവവചനത്തിലേക്കും അതിലൂടെ ദൈവഹിതം തിരിച്ചറിയുന്നതിലേക്കും നയിക്കേണ്ടത് ദൈവദാസൻമാരുടെയും സഭയുടെയും ഉത്തരവാദിത്തമാണെന്നത് മറന്നു പോകരുത്.

ഇപ്രകാരം നിരന്തരമായ ദൈവസാമിപ്യത്തിലൂടെ മാത്രമെ ദൈവഹിതം തിരിച്ചറിയുവാൻ കഴിയു.

അല്ലാതെ വിവാഹബദ്ധം തകർന്നു കൊണ്ടിരിക്കുമ്പോൾ നടത്തുന്ന കൗൺസിലിംഗ് വെറും പ്രഹസനം മാത്രം

വിവാഹാലോചന ആരംഭിക്കുമ്പോൾ മാത്രം ദൈവഹിതം തെരയുന്നവർ ലക്ഷ്യത്തിലെത്തില്ല! പരാജയമാണ് ഫലം
തുടരും…

വിജീഷ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply