ഇന്നത്തെ ചിന്ത : കൂട്ടായ്മയുടെ വിജയം മധുരതരം |ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 4:9 ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
പങ്കാളിത്തം ഇന്നും വളരെ പ്രാധാന്യമർഹിക്കുന്ന വസ്തുത തന്നെയാണ്. ഒരാൾ ചെയ്യുന്നതും രണ്ടു പേർ ചേർന്ന് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരാൾ അല്പം കഴിവ് കുറഞ്ഞ വ്യക്തിയാണെങ്കിൽ മറ്റൊരാൾക്ക് അതു പൂരിപ്പിക്കാനാകും. ടീം വർക്ക് ബിസിനസ് രംഗത്തും കുടുംബ ബന്ധത്തിലും ആത്മീയ മേഖലയിലും എല്ലാം ആവശ്യമാണ്. വാക്യം10 ശ്രദ്ധിക്കൂ…
വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം! ഒറ്റയ്ക്കുള്ള സഞ്ചാരത്തിൽ അപകടമുണ്ടാകാം. രക്ഷിക്കാൻ ആരും കാണില്ല. അതിനാൽ ഒന്നിച്ചു നടക്കുക. അതു ഉത്സാഹം കൂട്ടും; ചെറുത്തു നിൽക്കാൻ സഹായിക്കും; തണുപ്പ് നൽകും; ലക്ഷ്യത്തിൽ എത്തിക്കും.

ധ്യാനം : സഭാപ്രസംഗി 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply