ബ്ലെസ്സി തോമസ് ; ഒമാൻ ഓ.പി.എ ചർച്ച് അനുശോചനം രേഖപ്പെടുത്തി

ഒമാൻ : കോവിഡ് മൂലം ചൊവ്വാഴ്ച ഒമാനിൽ മരണപ്പെട്ട ബ്ലസി തോമസിന് ഒമാൻ പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് സഭ അനുശോചനം രേഖപ്പെടുത്തി. ഒരു മാസത്തിലേറെയായി കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് മസ്കറ്റിലെ P D O സെമിത്തേരിയിൽ നടന്ന ശവസംസ്കാര ശുശ്രൂഷകൾക്ക് O P A പ്രസിഡന്റ് പാസ്റ്റർ ഷോജി കോശി നേതൃത്വം നൽകി.

post watermark60x60

സഭയുടെ അഗാധമായ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നതായി സഭാ സെക്രട്ടറി അലക്സ് കെ ജോർജ് അറിയിച്ചു. ഇന്ന് വൈകിട്ട് 7. 30 ന് ഓൺലൈനിലൂടെ അനുശോചനയോഗം സഭ സംഘടിപ്പിക്കുന്നുണ്ട്.

-ADVERTISEMENT-

You might also like