ഇന്നത്തെ ചിന്ത : പ്രകൃതി ശക്തിയിന്മേൽ അധികാരമുള്ളവൻ | ജെ.പി വെണ്ണിക്കുളം
ഇയ്യോബ് 37:23 സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.
ദൈവത്തിന്റെ ശക്തിയെക്കുറിച്ചു ഇയ്യോബിനോട് സംസാരിക്കുന്ന എലിഹൂവിനെ ഇയ്യോബിന്റെ പുസ്തകത്തിൽ കാണാം. ദൈവം തന്റെ കാര്യസാധ്യത്തിനാണ് പ്രകൃതി ശക്തികളെ ഉപയോഗിക്കുന്നതെന്ന് എലിഹൂ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോൾ മനുഷ്യർ തങ്ങളെത്തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. ഈ അത്ഭുത പ്രതിഭാസത്തെ മനസിലാക്കാൻ മനുഷ്യന് കഴിവില്ല. കാരണം ദൈവം സർവശക്തനാണ്. അവൻ നമ്മുടെ ചിന്തകൾക്കും അതീതനാണ്.
ധ്യാനം : ഇയ്യോബ് 37
ജെ.പി വെണ്ണിക്കുളം