ഫീച്ചര്‍: വരയുടെ ലോകത്ത് അത്ഭുതം സൃഷ്ടിക്കുന്ന സന്തോഷ് മാങ്ങോട് | തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്

അടൂർ: വരയുടെയും എഴുത്തുകളുടെയും ലോകത്ത് വ്യത്യസ്തനായി മാറുകയാണ് സുവിശേഷ പ്രവർത്തകനായ സന്തോഷ് മാങ്ങോട്. പത്തനംതിട്ട അടൂർ, മാങ്ങോട് സ്വദേശിയായ സന്തോഷ് ജീവിതത്തിൻ്റെ പ്രാരാബ്ദങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുകയാണ്. തൻ്റെ സഹപാഠികളുടെയും കൂട്ടുകാരുടെയും നിരവധി ചിത്രങ്ങൾ സന്തോഷ് ഇതിനോടകം വരച്ചുകഴിഞ്ഞു.. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഏറ്റുപാടുന്ന നിരവധി പ്രമുഖ വിബിഎസ് ഹിറ്റ് ഗാനങ്ങളുടെ രചയിതാവുമാണ് സന്തോഷ്.

post watermark60x60

മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദാഭ്യാസനം നടത്തിയ സന്തോഷ് തൻ്റെ ജോലിയോടോപ്പം സുവിശേഷീകരണത്തിൽ സജീവമാണ്.
ദൈവം തന്ന കഴിവുകൾ ദൈവനാമത്തിനായിയും മറ്റുള്ളവർക്കായും പ്രയോജനപ്പെടുത്തുകയാണ് സന്തോഷ് മാങ്ങോട്..

തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

You might also like