ഇന്നത്തെ ചിന്ത : രുചിച്ചു നോക്കിയാൽ പോരാ ഭക്ഷിക്കണം |ജെ.പി വെണ്ണിക്കുളം
എബ്രായ ക്രിസ്ത്യാനികളെക്കുറിച്ചു ലേഖനകർത്താവ് പറയുന്ന ചില വസ്തുതകൾ ചൂണ്ടിക്കാണിക്കട്ടെ.ഒരിക്കൽ സ്വർഗീയ ദർശനവും പരിശുദ്ധാത്മാവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും പ്രാപിച്ചവർ, അവരുടെ ജീവിതത്തിൽ വചനം വെളിച്ചമായി പ്രവർത്തിച്ചില്ല. എന്നു പറഞ്ഞാൽ പാറപ്പുറത്ത് വീണ വിത്തുപോലെയോ മുള്ളിനിടയിൽ ഞെരിഞ്ഞമർന്ന വിത്തുപോലെയോ ആയിപ്പോയി. ഇവർ യേശുക്രിസ്തുവിനെ ആസ്വദിച്ചതല്ലാതെ ആ സത്യം ഭക്ഷിച്ചില്ല. പ്രിയരേ, ക്രിസ്തുവിനെ അറിഞ്ഞവർ അവന്റെ പങ്കാളികൾ ആയിരിക്കണം. ആത്മാവിനാൽ മുദ്രയിടപ്പെട്ട ജീവിതം നയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജീവിതം പരാജയം തന്നെയാണ്.
ധ്യാനം : എബ്രായർ 6
ജെ.പി വെണ്ണിക്കുളം




- Advertisement -