കവിത: നശ്വരമീ ജീവിതപ്രയാണം | ജിസ്ന സിബി, കുവൈറ്റ്‌

തുമ്പങ്ങളാലേ ചിതറിയോ നിൻ മനം,
ഇമ്പമായിടുമെല്ലാ നൊമ്പരങ്ങളും..
നടനങ്ങളില്ലാ ;ചമയങ്ങളില്ലാ ;
ജീവിതമാം വേഷപ്രച്ഛന്നതാഭാവം..
നിനച്ചുവോ നിൻ ആയങ്ങളേതുമേ
ശാശ്വതമായീടുമീയുലകിലെന്നു ….
അ-ശ്രാന്തമായ് ഊറ്റമേറ്റുകൊണ്ടൊരു..
വിഹാര -സത്രം പടുത്തതോ നിൻ വിജയം..?
നിൻ തിടമ്പിനൂക്കിനാൽ ചമെച്ചതോ നിൻ നേട്ടവും..!
തീർന്നിടും പെരുമയും പ്രതാപമേതുമൊരുദിനം;
ആധിവേണ്ട, അധിപനുണ്ട് തോഴനായുമരികിലായ്..
നിൻ അകതാരിൻ ഫലകത്തിൽ വിഷണ്ണനായ്,
നിറച്ചുവെച്ച രോദനാകണങ്ങളും,
നിഷ്‌കന്മഷമായ് കഥിക്കുമാത്രയിൽ,
വിസ്മയമായ്‌ നടത്തീടുമേതു കൃത്യവും ഭവാൻ..
തുണച്ചീടുമെയേതു ക്ലേശത്തിലും,
വിട്ടുപോകയില്ലായേതോരല്ലലിലും..
ശ്രീയേശുനാഥനിലുണ്ട് പരിഹാരധ്വനി..!
വിഭ്രമം നടത്തിടും ഭീതി വേണ്ട തെല്ലുമേ
ആശ്രയിപ്പൂ,അഖണ്ഡമായ് ഉത്തരം നിശ്ചയം.

News Middle Advt Banner

ജിസ്ന സിബി, കുവൈറ്റ്‌

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading