“വാർത്തയും റിപ്പോർട്ടിംഗും” മാധ്യമ പ്രവർത്തനത്തെ പരിചയപ്പെടുത്തി ഓൺലൈൻ വെബ്ബിനാറിന്റെ രണ്ടാം ദിനം
എഡിസൺ ബി ഇടയ്ക്കാട്
തിരുവല്ല : സാധാരണക്കാരുടെ ഭാഷയിൽ വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുന്ന വാർത്താ ധർമ്മം ഓർമ്മപ്പെടുത്തി മാധ്യമ സെമിനാറിന്റെ രണ്ടാം ദിനം. വ്യക്തത, കൃത്യത, ജാഗ്രത., റിപ്പോർട്ടിംഗിന്റെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ ക്ലാസ്. മികവും തികവുമുള്ള റിപ്പോർട്ടറെ വാർത്തെടുക്കാൻ രണ്ടര പതിറ്റാണ്ടിന്റെ പത്രപ്രവർത്തന പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തി ഷാജൻ ജോൺ ഇടയ്ക്കാട്. “വാർത്തയും റിപ്പോർട്ടിംഗും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ രണ്ടാംദിന സെമിനാറിനും സമാപനം.
എഴുത്തിന്റെ ലോകത്തെ പ്രഗൽഭരുടെ കൂട്ടായ്മയായ ക്രൈസ്തവ ബോദി സംഘടിപ്പിക്കുന്ന ഓൺലൈൻ വെബ്ബിനാറിന്റെ രണ്ടാം ദിനവും ശ്രദ്ധേയമായി. വാർത്താ ലോകത്തിന്റെ പ്രത്യേകതയും, റിപ്പോർട്ടറുടെ മികവും വിശദീകരിച്ച് ഷാജൻ ജോൺ ഇടയ്ക്കാട് ക്ലാസുകൾ നയിച്ചു. എഴുത്തുകാരനും സുവിശേഷകനുമായ പാസ്റ്റർ സജി വർഗ്ഗീസ് മണിയാർ രണ്ടാംദിനം അധ്യക്ഷത വഹിച്ചു.
മൂന്നു ദിവസത്തെ സെമിനാർ നാളെ സമാപിക്കും. ഫീച്ചർ എഴുത്തുമായി ബന്ധപ്പെട്ട് ഷിബു മുളങ്കാട്ടിൽ ക്ലാസ്സുകൾ നയിക്കും. സൗജന്യ രജിസ്ട്രേഷൻ പൂർത്തിയാക്കിയ 50 നവ എഴുത്തുകാരാണ് മാധ്യമ ശില്പശാലയിൽ പങ്കെടുക്കുന്നത്. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന ഈ വെബ്ബിനാറിലെ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.



- Advertisement -