ചെറു ചിന്ത: ആശ്രയം ദൈവത്തിലാണെങ്കിൽ അക കണ്ണുകൾ തുറക്കപ്പെടും | ആശിഷ് ജോസഫ്

യേശുവിനെ കല്ലറയിൽ അടക്കിയതിന്റെ മൂന്നാം ദിനം കല്ലറ വാതിൽ നീങ്ങിയിരിക്കുന്നത് കണ്ടിട്ട് മഗ്ദലക്കാരത്തി മറിയ ശീമോൻ പത്രോസിനോടും യോഹന്നാനോടും (അനുമാനം) യേശു കല്ലറയിൽ ഇല്ല എന്ന് അറിയിച്ചതുപ്രകാരം മൂവരും കല്ലറയിലേക് ഓടി അതിന്റെ അരികിൽ എത്തി കുനിഞ്ഞു നോക്കി. ശേഷം കല്ലറയുടെ അകത്തു കടന്നു , ശീലകൾ കിടക്കുന്നതും തലയിൽ ചുറ്റിയിരുന്ന റൂമാൽ വേറിട്ട് ഒരിടത്ത് ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.

മറ്റാരെയും അറിയിക്കാൻ നില്കാതെ രണ്ടുപേർ മാത്രം കല്ലറക്കൽ ഓടി വന്നെങ്കിലും മറിയയുടെ വാക്കുകളിലെ പരിശുദ്ധി നേരിട്ട് കണ്ടു ഉറപ്പാക്കുക എന്നതായിരുന്നു അവരുടെ “ആവശ്യം ..” അതുകൊണ്ടുതന്നെ മറിയ പറഞ്ഞത് സത്യമാണെന്നു കണ്ട് -വിശ്വസിച്, “തൃപ്തരായി” അവർ മടങ്ങിപ്പോയി . ..

എന്നാൽ കാണാതെപോയ യേശുവിനെ എങ്ങനെയും കണ്ടെത്തണം എന്ന ആഗ്രഹം മാത്രം ഉള്ള മറിയ കല്ലറ വാതിൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. . കരയുന്നതിനിടയിലും അവൾ കല്ലറയിൽ ഒന്നുകൂടെ കുനിഞ്ഞു നോക്കി. അവൾ അതിരാവിലെ വന്ന് യേശു അവിടെയില്ല എന്ന് ഉറപ്പിച്ചിട്ടാണ് ശിഷ്യന്മാരുടെ അടുത്തേക് പോയത് . ശിഷ്യന്മാർ വന്നു കണ്ടു സാധൂകരിച്ചു പോയിട്ടും, ഇനി കല്ലറയിൽ നിന്നും ഒന്നും ലഭിക്കാനില്ല എന്ന് ബോധ്യമുണ്ടായിട്ടും അവൾ പ്രതീക്ഷയോടെ വീണ്ടും കല്ലറയിലേക് നോക്കി .
ആ നോട്ടത്തിൽ അവളുടെ കണ്ണ് തുറക്കപ്പെട്ടു. അന്ന് വരെ കാണാതിരുന്ന ഒരു കാഴച അവൾ കണ്ടു . വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ …
കാണുക മാത്രമല്ല അവളോട് സംസാരിച്ചു ..അതിലുപരി അവളുടെ ആഗ്രഹം സഫലീകരിക്കപ്പെട്ടു ..

രണ്ടു കാര്യങ്ങൾ എടുത്തുപറയട്ടെ

1 . യേശുവിന്റെ ശീലയും റൂമാലും കണ്ടു തൃപ്തിയടഞ്ഞ ശിഷ്യന്മാരെപോലെയാകാതെ , ഒരു അത്ഭുതം കാണുന്നതുവരെ മുന്നോട്ട് പോകുക. കാരണം നമ്മുടെ ആവശ്യം അനുസരിച്ചാണ് ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് .
അതെ – അല്ലെങ്കിൽ ദൂതന്മാർ അവര്ക് മൂവർക്കുമായി പ്രത്യക്ഷപെട്ടേനേം .

2 . മറിയ അതിരാവിലെ കല്ലറക്കൽ എത്തുന്നതിനു മുൻപേ ദൂതൻമാർ അവളെയും കാത്ത്‌ അവിടെ ഉണ്ടായിരുന്നു. അവൾ നോക്കേണ്ടതുപോലെ നോക്കിയിരുന്നെങ്കിൽ അവരെ ആദ്യമേ കാണുമായിരുന്നു . എന്നാൽ അവളുടെ പ്രഥമ ദൃഷ്ടി മനുഷ്യരിലേക് തിരിഞ്ഞതുകൊണ്ട് അവളുടെ കണ്ണുകൾ തുറന്നില്ല . അതുകൊണ്ടാണ് സങ്കീർത്തനകാരൻ പറയുന്നത് ‘മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് ‘ .

നമ്മുടെ ജീവിതത്തിലും ഇതുപോലെയുള്ള സാഹചര്യങ്ങൾ കടന്നു വരുമ്പോൾ, സകല പ്രതീക്ഷകളും അസ്തമിച്ചു എന്ന് തോന്നുമ്പോൾ ക്ഷീണിച്ചുപോകാതെ, മനുഷ്യരിലേക് നോക്കാതെ കർത്താവിന്റെ മുഖത്തേക്കു പ്രതീക്ഷയോടെ കണ്ണുകൾ ഉയർത്തിയാൽ , ആശ്വസിപ്പിക്കാൻ ദൂതന്മാർ ഇറങ്ങുക മാത്രമല്ല ആ സാഹചര്യങ്ങൾക്ക് മീതെ നടക്കുവാൻ കൂടി ദൈവം നമ്മെ ശക്തീകരിക്കും.

(Reference: യോഹന്നാൻ 20 : 1 – 16)

ആശിഷ് ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.