തുടർക്കഥ : നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം !(ഭാഗം 4) |സജോ കൊച്ചുപറമ്പിൽ

ഉപദേശിയുടെ കവിളുകളിലൂടെ ഒഴുകിയ കണ്ണീരില്‍ അല്പം പ്രതികാരത്തിന്റെ പ്രാര്‍ത്ഥന കൂടി അലിഞ്ഞു ചേര്‍ന്നിരുന്നു ,
കോപത്തിന്റെ ചൂടും ആ കണ്ണുകളെ വല്ലാതെ ചുവപ്പണിയിച്ചിരുന്നു,
അപമാന ഭാരം ഇറക്കിവെയ്ക്കാന്‍ മുട്ടുകുത്തിയ ഉപദേശിയില്‍ പ്രതികാരദാഹം അറിഞ്ഞോ അറിയാതെയോ ഉടലെടുത്തു,
ചില നിമിഷങ്ങള്‍ താന്‍ ജഡത്തിന്റെ മോഹങ്ങളിലൂടെ സഞ്ചരിച്ചു ,
പെട്ടന്ന് തന്നെ ആരോ തട്ടിവിളിക്കുന്ന പോലോരു അസാധാരണ അനുഭവം താന്‍ അനുഭവിച്ചു ,
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ വിശാലമായ സഭാഹാളിനുള്ളില്‍ തെല്ലോരു നിശബ്ദത അല്ലാതെ മറ്റോരു സാമിപ്യവും താന്‍ കണ്ടില്ല,
വീണ്ടും കണ്ണുകളടച്ച് തന്റെ ശത്രുവിനെതിരെ നീ ഇടപെടെണമേ എന്നോരു പ്രാര്‍ത്ഥന ആ മനസ്സില്‍ നിന്നും ഉയര്‍ന്നു ,
” ഇനി ഒരു ഉപദേശിയുടെ മേല്‍ അവന്റെ കൈകള്‍ ഉയരരുത് കര്‍ത്താവെ ,”
മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ വിഷയത്തിന്റെ തലം തന്നെ മാറിക്കോണ്ടിരുന്നു, പെട്ടന്നു തന്നെ വീണ്ടും ഒരിക്കല്‍ കൂടി
തന്നെ ആരോ തട്ടി വിളിക്കുന്നതുപോലോരു അസാധാരണ അനുഭവം…
തന്റെ കണ്ണുകള്‍ വീണ്ടും തുറന്നു ക്രൂരമായ നിശബ്ദത അല്ലാതെ മറ്റോന്നും അവിടെ ഇല്ലായിരുന്നു ,
പെട്ടന്ന് ശമുവേല്‍ ബാലന്റെ കഥ ഉപദേശിയുടെ മസ്സിലൂടെ പാഞ്ഞു,
ഇരുന്ന ഇരുപ്പില്‍ ഒരിക്കല്‍ കൂടി കണ്ണുകള്‍ രണ്ടും കൂട്ടി അടച്ച ശേഷം ഉപദേശി വായ്തുറന്നു പറഞ്ഞു
” കര്‍ത്താവെ അടിയനിതാ ….
അരുളിചെയ്യേണമേ …..”
എങ്ങും കനത്ത നിശബ്ദത മാത്രം ആരും തൊട്ടില്ല ഒരു മറുപടിയും കേട്ടില്ല …,,
നിരാശമറച്ചു വെയ്ക്കാതെ ഒരിക്കല്‍ കൂടി ഉച്ചത്തില്‍ ആവര്‍ത്തിച്ചു ,
ശൂന്യമായ സഭാഹാള്‍ ഉപദേശിയെ നോക്കി പല്ലിളിച്ചു ,
നിയന്ത്രിക്കാനാവാത്ത നിരാശ കണ്ണുനീരായി തന്നില്‍ നിന്നും ഒഴുകി.
ചുറ്റും നിന്നവര്‍ മിണ്ടാതിരിക്കെടാ എന്ന് ആക്രോശിച്ചിട്ടും വിട്ടുകൊടുക്കാതെ
” യേശുവേ …ദാവീദുപുത്രാ ….
കരുണ തേന്നേണമെ …..,,,”
എന്ന് അലറിയ കുരുടനെപോലെ ഉപദേശി നിലവിളിച്ച് അലറി,
കര്‍ത്താവെ …..അടിയനിതാ…..
അരുളിചെയ്യേണമേ …….,
ആ ശബ്ദം നിശബ്ദമായ സഭാഹാളിന്റെ ഭിത്തികളില്‍ പതിച്ച് ഒരു പ്രകമ്പനം തീര്‍ത്തത് അല്ലാതെ മറ്റോന്നും അവിടെ സംഭവിച്ചില്ല, അപ്പോളെക്കും നിരാശയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥയില്‍ ഉപദേശിയുടെ മനസ്സ് മരവിച്ചു പോയിരുന്നു !

post watermark60x60

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

You might also like