കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്ലബ്ബ്

ഈ വേനൽ അവധിക്കാലം ദൈവവചനപഠനവും, പാട്ടുകളും കൊണ്ട് സമ്പുഷ്ടമാക്കുന്നതിനും, മുതിർന്ന കുട്ടികൾക്കും യുവജനങ്ങൾക്കും വചനാടിസ്ഥാനത്തിൽ അവരുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിനുമായി സി.പി.എഫ്.ഐ ബൈബിൾ ക്ലബ്ബ്‌ ഒരുക്കുന്നു. മൂന്നു വയസ്സ് മുതൽ ഉള്ള കുട്ടികൾ മുതൽ യുവജനങ്ങൾ വരെയുള്ളവർക്ക് ഇതിൽ പങ്കാളികളാകുവാൻ സാധിക്കും.

പ്രായത്തിനനുസരിച്ച് കുട്ടികളെ തരം തിരിച്ചാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ഇടയിലെ സുവിശേഷീകരണ രംഗത്ത് പല വർഷങ്ങളായി പ്രവർത്തിക്കുന്ന എക്സൽ വി.ബി.എസ്‌, തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി ചേർന്ന് ക്രമീകരിച്ചിരിക്കുന്ന ബൈബിൾ ക്ലബ് 2020 ജൂലൈ 28 മുതൽ സെപ്റ്റംബർ 5 വരെ എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ക്രമീകരിക്കുന്നതിന് വേണ്ടുന്ന എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സമയക്രമീകരണങ്ങൾ അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
+14034087999,+15877035891 (Call/Text/WhatsApp)

ക്രൈസ്തവ എഴുത്തുപുര ഈ മീറ്റിംഗുകൾ സംപ്രേഷണം ചെയ്യുന്നു.

ഇന്ത്യൻ സമയം 8:30PM – 9:30 PM
കാൽഗറി സമയം – 9:00 AM – 10:00 AM
ടോറോന്റോ സമയം – 11:00 AM – 12:00 PM
യൂ.എ.ഇ. സമയം – 7:00 PM – 8:00 PM
ന്യൂയോർക്ക് സമയം – 11:00 AM – 12:00 AM
ഡാളസ് സമയം – 10:00 AM – 11:00 AM

ക്രൈസ്തവ എഴുത്തുപുരയിൽ തത്‌സമയം സംപ്രേഷണം വീക്ഷിക്കുന്നതിനായി, താഴെയുള്ള ലിങ്ക് ഉപയോഗിക്കുക
http://www.facebook.com/KraisthavaEzhuthupura

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.