തുടർക്കഥ : നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം !( ഭാഗം-3) | സജോ കൊച്ചുപറമ്പിൽ

വിറളി പിടിച്ച അയാളുടെ ആക്രോശം അവരെ ഇരുവരെയും ഭയപ്പെടുത്തി,
ഉപദേശിക്കു അതുവരെ കൈയ്യിലുണ്ടെന്നു കരുതിയ വര്‍ഷങ്ങളുടെ അനുഭവജ്ഞാനം നിമിഷനേരം കൊണ്ട് കടലുകടന്ന് പാഞ്ഞു. കയറു കുരുങ്ങിക്കിടക്കുന്ന കുഞ്ഞാടിനു നേരെ ഏതോ ക്രൂര മൃഗ്ഗം പാഞ്ഞടുക്കുന്ന അവസ്ഥയില്‍ നിന്നും എങ്ങനെയോ ദൈര്യം വീണ്ടെടുത്ത ഉപദേശി പറഞ്ഞു തുടങ്ങി ,
” മോനെ…
ഞങ്ങള്‍ ഒന്നു പ്രാര്‍ത്ഥിച്ചിട്ടു
പോക്കോളാം …”
പെട്ടന്നായിരുന്നു അയാളുടെ വലം കൈ ഉപദേശിയുടെ കോളറിനു പിടുത്തം ഇട്ടത്, എന്തെങ്കിലും പറയുന്നതിനു മുമ്പെ അയാള്‍ ഉപദേശിയെ പിടിച്ചു വലിച്ച് മുറ്റത്തു നിന്ന് പുറത്താക്കി ,
” എനിക്ക് ഒരുത്തന്റെയും പ്രാര്‍ത്ഥന
വേണ്ടാ ….
ഇനി ഇതും പറഞ്ഞ് മേലാല്‍
എന്റെ പടി ചവിട്ടിയേക്കരുത്…”
അയാള്‍ ആക്രോശിച്ചു കോണ്ട് പിന്നെയും എന്തോക്കെയോ പറയുന്നുണ്ടായിരുന്നു,
ഉപദേശി ചുറ്റും നോക്കി ഒരു കണ്‍വന്‍ഷന്‍ നടത്താനുള്ള ആള്‍ക്കാര്‍ അപ്പുറത്തും ഇപ്പുറത്തും ഉള്ള പറമ്പുകളില്‍ നിന്നും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു ,
പെട്ടന്ന് കുഞ്ഞൂഞ്ഞ് പറഞ്ഞു
” വാ ഉപദേശി …
നമുക്കു പോകാം ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല ….”
അപമാനഭാരത്താല്‍ തലതാഴ്ത്തി ഉപദേശി നടന്നു നീങ്ങി,
അപ്പോള്‍ അടുത്ത വീട്ടിലെ ആള്‍ക്കാര്‍ ഒാടി എത്തി പറഞ്ഞു
“അയാള്‍ അങ്ങനോരു മനുഷ്യനാ ഉപദേശി… ദേഹോപദ്രവം ഒന്നും ഏറ്റിലെല്ലോ എല്ലെ …?.???
കുഞ്ഞുഞ്ഞ് പെട്ടെന്ന് ഇടപെട്ടു പറഞ്ഞു
“ഏയ് ഇല്ല അയാള്‍ വഴക്കു പറഞ്ഞു
അത്രേ ഒള്ളു …
കുടിച്ചു വെളിവും തെളിവും ഇല്ലായിരുന്നു.. അതുകോണ്ടാവും …”
അപ്പോളും ഒന്നും മിണ്ടാതെ ഉപദേശി നടന്നു നീങ്ങി ,
നേരം നന്നെ ഇരുളുപരന്നു കുഞ്ഞൂഞ്ഞു തെളിച്ച ഇത്തിരി പോന്ന വെളിച്ചത്തില്‍ അവരിരുവരും നടന്നു നീങ്ങി .
ആ യാത്രയില്‍ റോഡിനിരുവശവും നിരന്നു നിന്ന വീടുകളിലോന്നില്‍ നിന്നും അവര്‍ ഒരു ഗാനം കേട്ടു,
” സത്യത്തിന്റെ പാതയില്‍
സ്നേഹത്തിന്‍ കോടിയുമായ്
സാക്ഷികള്‍ സമൂഹമെ മുന്നേറിടാം ”
ഉപദേശിയും കുഞ്ഞൂഞ്ഞും അല്പസമയം ആ ഇരുളില്‍ നിന്ന് പാട്ട് ആസ്വദിച്ചു,
ശേഷം ഉപദേശിയെ സഭാഹാളില്‍ ആക്കിയിട്ട് കുഞ്ഞൂഞ്ഞ് തിരികെ മടങ്ങി,
ഉപദേശി കൈയ്യും മുഖവുമോക്കെ കഴുകി അനന്തരം ബൈബിളും എടുത്ത് മുട്ടിന്‍മേല്‍ ഇരുന്നു പ്രാര്‍ത്ഥിപ്പാന്‍ ആരംഭിച്ചു ,
എന്റെ കര്‍ത്താവെ ….
ഞാന്‍ ഈ നാട്ടിലേക്കു വന്നിട്ട് വിരലില്‍ എണ്ണാവുന്ന ദിനങ്ങളെ ആയിട്ടോള്ളു..?? അതിനിടയില്‍ തന്നെ ഈ നാട്ടുകാരുടെ ഇടയില്‍ ഇത്ര വലിയോരു അപമാനം എനിക്കാവശ്യം ഉണ്ടായിരുന്നോ ????
അതു ചോദിക്കുമ്പോള്‍ ഉപദേശിയുടെ കണ്ണുകള്‍ നിറഞ്ഞോഴുകി ,
അടക്കി പിടിച്ചുവെച്ച അപമാനഭാരം കവിളുകളിലൂടെ ഒഴുകി വീണു !

തുടരും ,

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.