നവ പത്രപ്രവർത്തകർക്കായി ഓൺലൈൻ മാധ്യമ ശില്പശാല

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മാസം 4, 5, 6 തീയതികളിലായി നടക്കുന്ന ഈ ശില്പശാലയിൽ പത്രപ്രവർത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ നവാഗതർക്കായി ക്ലാസ്സുകൾ നയിക്കുന്നു. ‘ആശയവിനിമയത്തിലെ ക്രിസ്തീയ തത്വങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 4 ന് പാസ്റ്റർ വി പി ഫിലിപ്പും, ‘വാർത്ത, റിപ്പോർട്ടിംഗ് ‘ എന്നിവയെക്കുറിച്ച് 5 ന് ഷാജൻ ജോൺ ഇടയ്ക്കാടും, ഫീച്ചർ എഴുത്തുമായി ബന്ധപ്പെട്ട് 6 ന് ഷിബു മുള്ളൻകാട്ടിലും ക്ലാസുകൾ നയിക്കും.

പഠനത്തോടൊപ്പം പരിശീലനത്തിനും അവസരമൊരുക്കിയുള്ള പഠന പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. അക്കാദമിക് നിലവാരം ഉറപ്പു നൽകുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. സാങ്കേതിക തികവ് അവകാശപ്പെടുന്ന നവീന മാധ്യമ രംഗത്ത് എഴുത്തിൽ മികവ് പുലർത്തുന്ന പുതുതലമുറയെ സൃഷ്ടിക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യം. സൗജന്യ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ 50 പേർക്കാണ് ഈ ശില്പശാലയിൽ പങ്കെടുക്കാൻ അവസരമുള്ളത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പേര്, വയസ്സ്, സഭ, സ്ഥലം, വാട്സ്ആപ്പ് നമ്പർ എന്നിവ +919946206781, +919961754528 എന്നീ നമ്പറുകളിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.ഷാജൻ ജോൺ ഇടയ്ക്കാട്, ബ്ലസ്സിൻ ജോൺ മലയിൽ എന്നിവർ ശില്പശാലയുടെ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.