ലേഖനം: യഥാർത്ഥ പ്രാർത്ഥനയുടെ വില | അലക്‌സ് പൊൻവേലിൽ

കർത്താവു പഠിപ്പിച്ച പ്രാർത്ഥനകളിൽ നിരന്തരം പ്രാർത്ഥിക്കണം എന്നതിന്റേയും, പ്രാർത്ഥന മനോഭാവത്തിന്റേയും മകുടോദ്ദാഹരണം ആണ് ലൂക്കോസ് 18 : 1 -14 വരെയുള്ള വാക്യങ്ങൾ. മടുത്തു പോകാതെ പ്രാർത്ഥിക്കേണ്ടതിന് ഒരു ഉപമയിലൂടെ കർത്താവു വ്യക്തമാക്കുന്നു, പ്രാർത്ഥന യിൽ മടുപ്പ് തോന്നുന്നു എങ്കിൽ നാം ആരോടാണ് പ്രാർത്ഥിക്കുന്നത് എന്നുള്ള വ്യക്തമായ ബോദ്ധ്യം ഇല്ല എന്നതാണ് അതിനു കാരണം , ഇവിടെ പട്ടണത്തിലേ വിധവ തന്റെ പ്രതിയോഗിയുടെ നേരെ പൊരുതി ജയിപ്പാൻ പ്രാപ്തി ഇല്ലാത്തതിനാൽ അനീതിയുള്ള ന്യായാധിപൻ എങ്കിലും തന്നിൽ അഭയം തേടാൻ തീരുമാനിക്കുന്നു, താൻ സ്ത്രീ യും വിധവയും ആണ് എന്ന ചിന്ത തന്നെ തടഞ്ഞില്ല തന്റെ ആവശ്യത്തിന് മുൻപിൽ മറ്റൊരു വഴിയും ഇല്ല ഈ വിഷയത്തിന് പരിഹാരകൻ അനീതിയുള്ള ന്യായാധിപൻ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവാണ് ഈ വിധവ നിർബന്ധപൂർവ്വം തന്നെ തുടർച്ചയായി സമീപിക്കുന്നത്, ആ ആവശ്യ ബോധം തന്നെ ഭരിക്കുന്നത് കൊണ്ടാണ് താൻ മടുത്തുപോകാത്തതും, തന്റെ നിസ്സഹായത തിരിച്ചറിയുന്നവനു മാത്രമേ മടുപ്പില്ലാതെ നിരന്തരം പ്രാർത്ഥിക്കാൻ കഴിയൂ, കാര്യ സാധ്യമോ എന്തെങ്കിലും നേടിയെടുക്കുക മാത്രമല്ല പ്രാർത്ഥന യുടെ ലക്ഷ്യം, അത് നമ്മുടെ പിതാവായ ദൈവം തന്നെ യാണ്‌, ദൈവമുമ്പാകെ ലഭ്യമാകുക എന്ന, ഊഷ്മളമായ ആ ബന്ധത്തിലേക്കാണ് പ്രാർത്ഥന യിലൂടെ നാം പ്രവേശിക്കുന്നത് ,പിതാവിനെ കൂടാതെ തോന്നുന്ന ഒരു ശൂന്യത, അതിനുദ്ധാഹരണം നമ്മുടെ കർത്താവു തന്നെ യാണ്, അതികാലത്ത് ഇരുട്ടോടെ അവിടുന്ന് അന്വഷിച്ചത് പിതാവിനെ ആയിരുന്നു. പ്രശംസകൾ ചൊരിഞ്ഞു പുരുഷാരം ചുറ്റും നിൽക്കുംമ്പോഴും യേശുകർത്താവിന്റെ കണ്ണുകൾ പതിഞ്ഞത് പിതാവിനൊപ്പം പ്രാർത്ഥന ക്ക് ഒരു ഏകാന്ത സ്ഥലം ആയിരുന്നു.
ആവർത്തിച്ചു പറയുന്ന വാക്കുകൾ ആണ് പ്രാർത്ഥന എന്ന് ചിലർ തെറ്റിദ്ധാരിക്കാറുണ്ട്. ഇടിഞ്ഞു കിടന്ന യാഗപീഠം പണിയുന്നതിനും ക്രമീകരണങ്ങൾ വരുത്തി മൃഗത്തെ യാഗമിക്കുന്നതിനും ആയിരുന്നു ഏലിയാവ് അധികം സമയം ചിലവഴിച്ചത് അനന്തരം ഏലിയാവിന്റെ പ്രാർത്ഥനാ വാക്കുകൾ ഒരു മിനിറ്റിനുള്ളിൽ അവസാനിച്ചു.(1രാജ 18 :30- 39) കർത്താവു പഠിപ്പിച്ചു ദൈവമുഖമന്വഷിച്ചു ആലയത്തിൽ വരുന്നതിനു മുമ്പ് സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടോ എന്ന് ഒന്നു ചിന്തിക്കുക ഉണ്ടെങ്കിൽ അതു കഴിഞ്ഞാവട്ടെ പിന്നീട് മതി സ്തോത്രയാഗവും, സംഗീത അർച്ചന യും പ്രാർത്ഥനയും എന്ന്, പ്രാർത്ഥനക്ക് പരമ പ്രധാനം ഹൃദയ നിർമ്മലതയാണ് ആരൊടെങ്കിലും അസ്വസ്ഥത തോന്നുന്നവന്റെ പ്രാർത്ഥന സ്വീകാര്യമാവില്ല എന്ന് കർത്താവ് വ്യക്തമാക്കുന്നു. ഹൃദയത്തിന്റെ നിർമ്മലതയിലേ കർത്താവിനെ കാണാൻ കഴിയൂ.ഹൃദയ ശുദ്ധിയുള്ളവർ..ദൈവത്തേ കാണും (മത്തായി 5 :8 ) വിശുദ്ധൻമാരുടെ പ്രാർത്ഥനയുമായാണ് ദൂതൻ ദൈവസന്നിധിയിൽ നിൽക്കുന്നത് (വെളിപ്പാട് 8:3 ) ആ വിശുദ്ധ പട്ടം അവർക്ക് പ്രാപൃമായതും നിരന്തര പ്രാർത്ഥന യിലൂടെയാണ്, ഏതൊരാവശ്യത്തിനും പ്രാർത്ഥന മതി എന്നും കർത്താവ് തന്റെ ശിഷ്യരെ പഠിപ്പിച്ചു ഇടയനില്ലാത്ത ആടുകളെ പോലെ കുഴഞ്ഞവരും ചിന്നിയവരുമായവരെ കണ്ടിട്ട് അവരെകുറിച്ച് മനസ്സിലിഞ്ഞ് തന്റെ ശിഷ്യന്മാരോട് : കൊയ്ത്ത് വളരെ ഉണ്ടു സത്യം വേലക്കാരൊ ചുരുക്കം : ആകയാൽ കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേക്ക് വേലക്കാരെ അയക്കേണ്ട തിന് യാചിപ്പീൻ എന്നു പറഞ്ഞു,( മത്തായി 9 : 36-38 ) ഈ ഒരു പ്രാർത്ഥന (യാചന ) വിഷയം ശിഷ്യരെ കാട്ടി കൊടുക്കുന്നതിന് മുമ്പ് അവരോടൊപ്പം യേശു പട്ടണം തോറും ഗ്രാമം തോറും സഞ്ചരിച്ചു ആവശ്യം അവരോട് പറഞ്ഞു ആ വിഷയം അവർ എത്രത്തോളം ഗൗരവമായി ചിന്തിച്ചു എന്നറിയില്ല പക്ഷെ യേശു സ്വർഗാരോഹണത്തിന് തൊട്ടു മുമ്പ് അവരോട് വീണ്ടും ആവശ്യപെടുന്നു നിങ്ങൾ നഗരത്തിൽ പാർപ്പീൻ (ലൂക്കോസ് 24 :49 ) യേശു അവരുടെ നടുവിൽ ഇല്ലാതെ ആയപ്പോൾ അവർക്ക് പ്രാർത്ഥിക്കാതിരിക്കാൻ ആവുമായിരുന്നില്ല, അ പ്രവൃത്തികൾ 1 :14 ശിഷ്യരെല്ലാവരും അടങ്ങുന്ന120 പേരുടെ സംഘം ഒരുമനപ്പെടുകയും പ്രാർത്ഥിക്കയും ചെയ്യുന്നു, മുമ്പ് ഗത്ത്ശമന തോട്ടത്തിൽ പ്രാർത്ഥിക്കാൻ ആവശ്യപെടുമ്പോൾ ഒരു നാഴിക പോലും ഉണർന്നിരിപ്പാനോ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പാനൊ കഴിയാതിരുന്ന വർ ഇപ്പോൾ ഒരുമനപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്യുകയാണ് കാരണം കർത്താവ് അവരോടൊപ്പം ഇല്ല എന്നതാണ്, ഈ ആവശ്യബോധം ആണ് നമ്മേ പ്രാർത്ഥന യിലേക്ക് നയിക്കുന്നത്, മണവാളൻ വിട്ടു പിരിഞ്ഞു എന്ന് ബോദ്ധ്യം വരുമ്പോൾ മാത്രമേ ഉപവാസവും, പ്രാർത്ഥന യിലൂടെയും ആ ദൈവസാന്നിദ്ധ്യ ത്തിലേക്ക് പ്രവേശിക്കാൻ നമുക്കു കഴിയൂ. ക്രിസ്തുവിന് തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽ നിന്നു രക്ഷിപ്പാൻ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിച്ചിരുന്നു (എമ്പ്രായർ 4: 7 ) എങ്കിൽ നാം എത്ര അധികം പ്രാർത്ഥിക്കണം, നമ്മുടെ ജീവിതം പ്രാർത്ഥനയെ മുൻനിർത്തി ആകട്ടെ,അതെ പ്രാർത്ഥനയിൽ ദൈവ മുഖത്തേക്ക് തിരിയുമ്പോൾ നാം ഹൃദയ നിർമ്മലതയും, സഹോദരങ്ങളോട് കുറ്റം അറ്റ മനസാക്ഷി യും സൂക്ഷിക്കണം, ആന്തരികവും ബാഹ്യവുമായ ജീവതത്തെ ജാഗ്രത യോടെ സുക്ഷിക്കണം എങ്കിലേ നമ്മുടെ പ്രാർത്ഥന സ്വീകാര്യമാവു.പ്രാർത്ഥന ക്ക് നാം കൊടുക്കേണ്ട വില നമ്മുടെ ജീവിതം തന്നെ ആണ്.

അലക്‌സ് പൊൻവേലിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.